സ്വയം തീകൊളുത്തിയ യുവാവ് പെൺകുട്ടിയെ കെട്ടിപ്പിടിച്ചു! ഞെട്ടിത്തരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

  • Written By:
Subscribe to Oneindia Malayalam

ഭോപ്പാൽ: സ്വയം തീകൊളുത്തിയ യുവാവ് പെൺകുട്ടിയെ കെട്ടിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് വ്യത്യസ്ത രീതിയിലുള്ള കൊലപാതകശ്രമം അരങ്ങേറിയത്.

കശ്മീർ നിയമസഭയിൽ പാകിസ്താന് ജയ് വിളിച്ച് എംഎൽഎ! നാടകീയ രംഗങ്ങൾ... വിവാദം കത്തുന്നു...

ചിന്ദ്വാര സ്വദേശിയായ നവനീത് എന്ന യുവാവാണ് സ്വയം തീകൊളുത്തിയ ശേഷം പെൺകുട്ടിയെ കെട്ടിപ്പിടിച്ച് പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ചിന്ദ്വാരയിലെ ഒരു ഹോട്ടലിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തിൽ നവനീതിനും പെൺകുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച നവനീത് മറ്റൊരു കേസിലെ പ്രതിയാണെന്നും,ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ദൃശ്യങ്ങൾ...

ദൃശ്യങ്ങൾ...

മദ്ധ്യപ്രദേശിൽ യുവാവ് സ്വയം തീകൊളുത്തി പെൺകുട്ടിയെ കെട്ടിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തുടർന്ന് ദേശീയ മാധ്യമങ്ങളടക്കം വ്യത്യസ്തമായ കൊലപാതകശ്രമത്തെ സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.

നവനീത്...

നവനീത്...

ചിന്ദ്വാരയിലെ ഒരു ഹോട്ടലിനുള്ളിൽ വച്ചാണ് ഏവരെയും ഞെട്ടിക്കുന്ന കൊലപാതകശ്രമം അരങ്ങേറിയത്. നവനീത് എന്ന യുവാവ് സ്വയം തീകൊളുത്തിയ ശേഷം ഹോട്ടലിലേക്ക് ഓടിക്കയറിയാണ് പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

കേസ്...

കേസ്...

പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച നവനീത് മറ്റൊരു കേസിലെ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ചിന്ദ്വാരയിലെ ഒരു പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകളെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് നവനീതിന്റെ പേരിലുള്ള കേസ്.

പ്രധാനസാക്ഷി...

പ്രധാനസാക്ഷി...

നവനീത് കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടി ഇതേ കേസിലെ പ്രധാനസാക്ഷിയായിരുന്നു. തനിക്കെതിരെ സാക്ഷിമൊഴി നൽകിയതിന്റെ വിരോധത്തിലാണ് ആത്മഹത്യ ചെയ്യുന്നതിനോടൊപ്പം പെൺകുട്ടിയെ കൊലപ്പെടുത്താനും നവനീത് ശ്രമിച്ചതെന്നാണ് പോലീസ് അറിയിച്ചത്.

 പിറന്നാൾ ആഘോഷം...

പിറന്നാൾ ആഘോഷം...

ചിന്ദ്വാരയിലെ ഒരു ഹോട്ടലിൽ തന്റെ പിറന്നാൾ ആഘോഷിക്കാനെത്തിയ സമയത്തായിരുന്നു പെൺകുട്ടി ആക്രമണത്തിനിരയായത്. ഹോട്ടലിന് പുറത്തുവച്ച് സ്വയം തീകൊളുത്തിയ നവനീത് അകത്തേക്ക് ഓടിക്കയറിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു.

രക്ഷപ്പെടുത്തി...

രക്ഷപ്പെടുത്തി...

ചിന്ദ്വാര സൗസറിലെ ബജാജ് ചൗക്കിലെ ഒരു ഹോട്ടലിലാണ് സംഭവമുണ്ടായത്. തീ കൊളുത്തിയ നവനീത് പെൺകുട്ടിയെ കെട്ടിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതോടെ ഹോട്ടലിലുണ്ടായിരുന്ന മറ്റുള്ളവർ ഓടിയെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. തീ അണച്ച ശേഷം ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈറൽ...

വൈറൽ...

വ്യാഴാഴ്ചയുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നീട് ദേശീയ മാധ്യമങ്ങളടക്കം സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നവനീതിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

വിവാഹ പന്തലിൽ എത്തിയത് വരന്റെ മൃതദേഹം! കണ്ണീർതോരാതെ കല്ല്യാണ വീട്... പുടവ കാത്തിരുന്ന പ്രതിശ്രുത വധു

മലപ്പുറത്ത് പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു...

English summary
Man sets himself ablaze and hugs a girl. cctv video goes viral.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്