വാടക മുറിയുടെ ഫോട്ടോ പങ്കുവെച്ച് യുവാവ്; ജീവനും കൊണ്ട് രക്ഷപ്പെട്ടോടാ മോനെ എന്ന് ഉപദേശം
ഇന്നത്തെക്കാലത്ത് ഒരു വാടക വീട് കിട്ടുക എന്നുപറയുന്നത് അത്ര ചെറിയ കാര്യമല്ല. പ്രേത്യകിച്ച് സിറ്റികളിൽ. ബെംഗളൂരു പോലെയുള്ള നഗരങ്ങളുടെ കാര്യം പറയേണ്ട കാര്യമില്ല. ഒരു വീട് വാടകയ്ക്ക് കിട്ടണ പല വ്യവസ്ഥകളും ആണ് വീട്ടിന്റെ ഉടമസ്ഥൻ മുന്നോട്ടു വെയ്ക്കുക. ഇനി എല്ലാം പറഞ്ഞ് ശരിയായാലും അവസാനം എന്തെങ്കിലും തടസ്സം ഉണ്ടാവും.
വാടക കാരണമോ ബാച്ചിലർ ആയതുകൊണ്ടോ ഒക്കെ അവസാനം വീട് കൈയ്യിൽ നിന്ന് പോകും. ഇനി പറയാൻ പോകുന്നത് താമസിക്കാൻ ഒരു വീട് അന്വേഷിച്ച് അവസാനം ഒരു യുവാവ് ചെയ്ത കാര്യമാണ്. വീട് അന്വേഷണത്തിന് ഒടുവിൽ യുവാവി പൂർണമായും ഫർണിഷ് ചെയ്ത മുറി കിട്ടിയ യുവാവ് ഈ മുറിയുടെ ഫോട്ടോ പങ്കുവെച്ചു. എന്നാൽ ഫോട്ടോ കണ്ട ആളുകൾ ഞെട്ടലിലാണ്. കാരണം എന്താണെന്നല്ലേ.. വിശദമായി വായിക്കാം..

മന്ഥൻ ഗുപ്ത എന്ന ട്വിറ്റർ ഉപയോക്താവ് ഒരു കിടക്കയും ചെറിയ അലമാരയും മേശയും ഉള്ള ഒരു ചെറിയ സ്ഥലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു. വളരെ തിരക്കേറിയ സ്ഥലത്ത് ഒരു ചെറിയ ജനലും ലോഹക്കമ്പികളുള്ള വാതിലുകളും ഉണ്ടായിരുന്നു. "ഒടുവിൽ ബംഗളൂരുവിൽ ഒരു സമ്പൂർണ സജ്ജീകരണമുള്ള വീട് കണ്ടെത്തി.
ഗേറ്റഡ് സൊസൈറ്റിയും 24×7 സുരക്ഷയും" എന്ന് അദ്ദേഹം അടിക്കുറിപ്പ് നൽകി. ഫോട്ടോ കണ്ടതോടെ ആളുകൾക്ക് സ്ഥലം ഏതാണെന്ന് വ്യക്തമായി. ജയിൽ മുറിയുടെ ഫോട്ടോ ആണതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പെട്ടെന്ന് മനസ്സിലായി. പരിഹാസവും തമാശയുമായി അവർ പോസ്റ്റിന് കമന്റ് ചെയ്തു.
"ആരാണെങ്കിലും ആ മുറിയിൽ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെങ്കിൽ അതൊരു ഭാഗ്യമാണ്." ഒരാൾ അഭിപ്രായപ്പെട്ടു, "ഇതുപോലൊരു സെൽ ലഭിക്കാൻ കഠിനമായി ശ്രമിക്കണം." മറ്റൊരു ഉപയോക്താവ് എഴുതി, "ജയിൽ ഒരു പരിവർത്തന അനുഭവമാകുമെന്ന് ഞാൻ കരുതുന്നു. ഇത് ആളുകളെ കൂടുതൽ കേന്ദ്രീകൃതരാക്കാനും അവരുടെ തനി രൂപത്തിലേക്ക് തിരികെ വരാനും ചില നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും സഹായിക്കും. സത്യസന്ധമായി, ആളുകൾക്ക് സ്വമേധയാ ഒരു ജയിൽ മുറി വാടകയ്‌ക്കെടുക്കാൻ ആരെങ്കിലും ഒരു വഴി ഉണ്ടാക്കണം." ജയിൽ അപ്പാർട്ട്മെന്റിനെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?












Click it and Unblock the Notifications