ഓടുന്ന ബസ്സില്‍ വച്ച് സഹയാത്രികനെ വെടിവെച്ച് കൊന്നു
മധുര: ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വച്ച് അജ്ഞാതന്‍ സഹയാത്രികനെ വെടിവെച്ച് കൊന്നു. വിരുദ്ധ്‌നഗറിലെ സത്തൂര്‍ നഗരത്തില്‍ വെച്ചാണ് അപകടം നടന്നത്. വെടിവെച്ചതിന് ശേഷം ബസ്സില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു ഇയാള്‍.
കോവില്‍പ്പട്ടിയിലെ കാന്താരിയുടെ മകന്‍ കറുപ്പ്‌സ്വാമിയാണ്(25) കൊല്ലപ്പെട്ടത്. കോയമ്പത്തൂരില്‍ ആംബുലന്‍സ് ഡ്രൈവറാണ് യുവാവ്. കൊലപാതകത്തിന് ഏതെങ്കിലും തരത്തിലുള്ള മുന്‍ വൈരാഗ്യമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു.

അപകടം നടന്നത്
പൂജ അവധി ദിവസങ്ങള്‍ കഴിഞ്ഞ് കോവില്‍പ്പട്ടിയില്‍ നിന്നും ജോലി സ്ഥലത്തേക്ക് വരുന്ന വഴിയ്ക്കാണ് അപകടം നടന്നത്. ഒരു വര്‍ഷം മുന്‍പാണ് യുവാവിന്റെ വിവാഹം നടന്നത്.

തലയ്ക്ക് പുറകില്‍ നിന്നു വെടിവെച്ചു
കറുപ്പ്‌സ്വാമിയുടെ പുറകിലെ സീറ്റിലാണ് കൊലയാളി ഇരുന്നത്. തലയ്ക്ക് പുറകിലാണ് വെടിവെച്ചത്. പണ്ടാണ്ടല്‍ ജങ്ഷനില്‍ വച്ചായിരുന്നു വെടിവെച്ചത്.

ബസ്സില്‍ നിന്നും ഓടി രക്ഷപ്പെട്ടു
വെടിവെച്ചയുടന്‍ തന്നെ കൊലയാളി ബസ്സില്‍ നിന്നും ഓടി രക്ഷപ്പെട്ടു. കറുപ്പ്‌സ്വാമി സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.

കൊലപാതകത്തിന് കാരണം
മുന്‍വൈരാഗ്യമായിരിക്കാം കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.












Click it and Unblock the Notifications