കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകിയെത്തി: ചോദ്യം ചെയ്ത ഭാര്യയെ വെടിവച്ചു കൊന്നു

  • By Aswathi
Google Oneindia Malayalam News

ലഖ്‌നൊ: ഉത്തരവാദിത്വമുള്ള ഭാര്യമാരായാലും സംശായാലുക്കളായ ഭാര്യമാരും വീട്ടില്‍ അല്പം താമസിച്ചെത്തുന്ന ഭര്‍ത്താവിനോട് എവിടെ പോയതായിരുന്നു എന്ന് ചോദിക്കുന്നത് സ്വാഭാവികം. മിക്ക ഭര്‍ത്താക്കന്മാര്‍ക്കും ആ ചോദ്യം ഇഷ്ടപ്പെടില്ലെന്നതാണ് വാസ്തവം.

അതിന്റെ സത്യാവസ്ഥയാണ് കഴിഞ്ഞ ദിവസം ലഖ്‌നൊവില്‍ സംഭവിച്ചത്. വീട്ടില്‍ വൈകിയതെത്തിയത് ചോദ്യം ചെയ്ത ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു. ലഖ്‌നൊവിലെ കുര്‍സി റോഡിലാണ് സംഭവം

gun-blood

വീട്ടിലെത്താന്‍ താമസിച്ച ഭര്‍ത്താവിനെ യുവതി ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുപ്പതുകാരിയായ നൂര്‍ ബാനുവാണ് ഭര്‍ത്താവ് മുസ്താക്കിന്റെ വെടിയേറ്റ് മരിച്ചത്. വീട്ടിലെത്താന്‍ വൈകിയതിന്റെ കാരണം തിരക്കി ഇരുവരും തമ്മില്‍ വഴക്കിടുകയായിരുന്നു. ക്ഷുഭിതനായ മുസ്താക്ക് ഭാര്യയെ വെടിവച്ചു കൊന്നു.

സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ ഏഴ് വയസ്സുള്ള മകളും നാലു വയസ്സുള്ള മകനും വീട്ടിലുണ്ടായിരുന്നു. നൂര്‍ ബാനുവിന്റെ സഹോദരനും കൊലപാതകത്തിന് ദൃക്‌സാക്ഷിയാണ്. കൊല ചെയ്തതിന് ശേഷം പ്രതി അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു.

English summary
A 30-year-old woman was Tuesday shot dead by her husband in the Uttar Pradesh capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X