കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പടരാന്‍ കാരണം നിസാമുദീന്‍ മതസമ്മേളനമാണെന്നാരോപിച്ചയാളെ വെടിവെച്ചു കൊന്നു

  • By Anupama
Google Oneindia Malayalam News

ലക്‌നൗ: ദില്ലിയിലെ നിസാമുദീനിലെ മര്‍ക്കസില്‍ നടന്ന തബ്ലീഗ് ജമാ അത്തെ മതസമ്മേളനമാണ് ഇന്ത്യയില്‍ കൊറോണ പടരാന്‍ കാരണമായതെന്ന് ആരോപിച്ചയാളെ വെടിവെച്ചു കൊന്നു.വീടിന് സമീപത്തുള്ള ചായകടയില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നൂറ് കണത്തക്കിനാളുകള്‍ക്ക് കൊറോണ വൈറസ് രോഗം പടര്‍ന്നത് നിസാമുദീന്‍ മതസമ്മേളനമാണെന്ന് ഇയാള്‍ ആരോപിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിനിടയാക്കുകയും കൊസപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

ഞായറാഴ്ച്ച രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റയാള്‍ തല്‍ക്ഷണം മരണപ്പെട്ടു. പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് അറസറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

corona

സംഭവം നടന്നതിന് പിന്നാലെ പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഇനി കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും സമാധാനം പാലിക്കണമെന്നും പ്രയാഗ് രാജ് എസ്എസ്പി പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് പൊലീസ് 5 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ ഇതുവരേയും 227 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്താകമാനം മൂവായിരത്തിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള രോഗികളുടെ എണ്ണം 3074 ആയി. ഇന്നലെ മാത്രം അഞ്ഞൂറിലധികം പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച് ഇതിനകം 77 പേര്‍ മരണപ്പെടുകയും ചെയ്തു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാവുകയാണ്. അതേസമയം കൊറോണ സൃഷ്ടിച്ച ഇരുട്ട് മാറാന്‍ ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാജ്യത്തെ ജനങ്ങളോട് വീടുകളില്‍ വെളിച്ചം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി. രാത്രി 9 മണിക്ക് രാജ്യത്തെ മുഴുവന്‍ ജനങ്ങളും 9 മിനിറ്റ് നേരം ലൈറ്റ് അണച്ച് മറ്റ് വെളിച്ചങ്ങള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, എന്നിവ ഉപയോഗിച്ചാണ് വെളിച്ചം തെളിയിക്കേണ്ടതെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.

കൊറോണ മൂലമുണ്ടാവുന്ന ഇരുട്ടും അനിശ്ചിതത്വവും അവസാനിപ്പിച്ച് പ്രകാശത്തിന് നേര്‍ക്ക് പോകേണ്ടതുണ്ടെന്നും അതിനായി എല്ലായിടത്തും പ്രകാശം പരത്തേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

രാജ്യത്ത് മുപ്പത് ശതമാനം കൊറോണ ബാധിതര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിരവധി പേര്‍ ഒളിവില്‍ പോയിട്ടുണ്ട്. ഇത്തരത്തില്‍ ഒളിവില്‍ പോയ ഇരുന്നൂറ് വിദേശികളില്‍ 18 പേര്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലുമായി പിടിയിലായിട്ടുണ്ട്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയറാം കുമാര്‍ ഠാക്കൂര്‍ മുന്നറിയിപ്പ് നല്‍കിയികുന്നു. മാര്‍ച്ച് 13 നും 18 നും ഇടയിലായിരുന്ു മര്‍ക്കസില്‍ മതസമ്മേളനം നടന്നത്.

English summary
Man shot dead at tea shop for blaming Tablighi Jamaat for coronavirus spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X