പട്ടാപ്പകല്‍ സര്‍ക്കാര്‍ ബസില്‍ വെടിവയ്പ്പ്; യാത്രക്കാരുടെ മുന്നിലിട്ട് യുവാവിനെ വെടിവച്ച് കൊന്നു
തിരുനല്‍വേലി: പട്ടാപ്പകല്‍ സര്‍ക്കാര്‍ ബസില്‍ യുവാവിനെ വെടിവച്ച് കൊന്നു. തിരുനല്‍ വേലിയിലാണ് സംഭവം. തൂത്തുക്കുടിജില്ലയില് കോവില്‍പ്പട്ടി വള്ളുവര്‍ നഗറില്‍ കറുപ്പസ്വാമി(24) ആണ് അഞ്ജാതരുടെ വെയിയേറ്റ് മരിച്ചത്. ബസില്‍ ഒപ്പം യാത്ര ചെയ്തിരുന്ന മൂന്ന് പേര് കറുപ്പ് സ്വാമിയുമായി വാക് തര്‍ക്കത്തിലേര്‍പ്പെടുകയും വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
നാഗര്‍ കോവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ട്രാന്‍സ്പോര്‍ട്ട് ബസിലാണ് സംഭവം. മറ്റ് യാത്രക്കാര്‍ നോക്കി നില്‍ക്കെ മൂവര്‍ സഘം കറുപ്പ് സ്വാമിക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബസിലെ യാത്രക്കാര്‍ പറയുന്നത്. പെട്ടന്നുണ്ടായ പ്രകോപനമല്ല, മനപ്പൂര്‍വ്വം വഴക്കുണ്ടാക്കി കറുപ്പ് സ്വാമിയെ വെടിവയ്ക്കുകയായിരുന്നെവെന്നാണ് യാത്രക്കാര്‍ പറയുന്നത്. എന്തിനാണ് കറുപ്പ് സ്വാമിയെ വെടിവച്ച് കൊലപ്പെടുത്തിയത്.

യാത്രക്കാര്‍ ഞെട്ടി
നാഗര്‍ കോവില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്കു പോകുകയായിരുന്ന ബസില്‍ ശാത്തൂരിനു സമീപം പടന്താല് ജംഗ്ഷനില്‍ ഇന്നലെ രാവിലെ പതിനൊന്നിനാണ് കൊലപാതകം നടന്നത്.

സര്‍ക്കാര്‍ ബസില്‍
സര്‍ക്കാര്‍ ബസിലാണ് കൊലപാതകം നടന്നിരിക്കുന്നത്. കറു്പപ് സ്വാമി ബസില്‍ കയറി അല്പസമയത്തിനുള്ളില് അതേ ബസില്‍ത്തന്നെ യാത്രചെയ്തിരുന്ന മൂന്നുപേര്‍ പിന്നിലത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന കറുപ്പസ്വാമിയുടെ സമീപത്തെത്തുകയും തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു.

വെടിയുതിര്‍ത്തത്
മൂന്നുപേരില്‍ ഒരാള്‍ ഒളിപ്പിച്ചുവച്ചിരുന്ന തോക്കെടുത്തു കറുപ്പസ്വാമിയുടെ നേര്‍ക്കു വെടി ഉതിര്‍ക്കുകയായിരുന്നു. കറുപ്പസ്വാമി സംഭവസ്ഥലത്തു മരിച്ചു.

ഓടി രക്ഷപ്പെട്ടു
കറുപ്പ് സ്വാമിയെ വെടിവച്ച ശേഷം മൂന്നംഗസംഘം ബസിനുള്ളിലെ മറ്റു യാത്രക്കാര്‍, കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം ഓടി രക്ഷപ്പെട്ടു.

ദുരൂഹത
മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നു. കോയമ്പത്തൂരില്‍ സ്വകാര്യ ആംബുലന്‍സ് ഡ്രൈവറായി ജോലിനോക്കിവരുന്ന കറുപ്പസ്വാമി അവധിക്കു നാട്ടിലെത്തിയതാണ്. കാളീശ്വരിയാണ് ഭാര്യ. രണ്ടുവയസ്സുകാരി ഹരിണിപ്രിയ മകളാണ്. ശാത്തൂര് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications