കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറി.... അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു. ഇയാള്‍ ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിലേക്ക് കാറോടിച്ച് കയറ്റുകയായിരുന്നു. വീടിന്റെ ഗേറ്റ് വാഹനം കൊണ്ട് ഇടിച്ച് തകര്‍ക്കുകയും ചെയ്തു. ഇതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരെ വെടിയുതിര്‍ത്തത്. പൂഞ്ച് ജില്ലയിലെ മുറാദ് അലി ഷാ എന്നയാളാണ് അക്രമം നടത്തിയതെന്നാണ് സൂചന. ഇയാളുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം അക്രമിയുമായുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാ ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്. മുപ്പതിനിടയില്‍ പ്രായമുള്ള യുവാവാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

1

അതേസമയം നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളായ ഫാറൂഖ് അബ്ദുള്ളയ്ക്കും മകന്‍ ഒമര്‍ അബ്ദുള്ളയ്ക്കും സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുവാവ് അതിക്രമിച്ച് കയറുകയായിരുന്നെങ്കിലും ഇയാളുടെ കൈവശം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. പരിശോധനയില്‍ അങ്ങനെയൊന്നും കണ്ടെത്താനും സാധിച്ചില്ല. വിഐപി മേഖലയില്‍ അതിക്രമിച്ച് കയറിയാല്‍ വെടിവെക്കാനുള്ള അധികാരം സുരക്ഷാ സേനയ്ക്കുണ്ട്. ഇയാള്‍ സിആര്‍പിഎഫ് സൈനികരെ ആക്രമിച്ചെന്ന് പോലീസ് പറയുന്നു. ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാവാതിരുന്നതോടെയാണ് വെടിവെച്ചത്.

സുരക്ഷാ ഉദ്യോഗസ്ഥനായ വിവേക് ഗുപ്തയുമായി ഇയാള്‍ പോരാട്ടം നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് ഇയാള്‍ വീടിനകത്തേക്ക് പ്രവേശിച്ചത്. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ മുറാദ് അലിയുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്. എന്തിനാണ് സുരക്ഷാ സേന അവനെതിരെ വെടിവെച്ചതെന്ന് എനിക്കറിയണം. വീട്ടില്‍ അതിക്രമിച്ച് കയറിയപ്പോള്‍ അവിടെ സുരക്ഷാ സേന ഇല്ലായിരുന്നോ. എന്തുകൊണ്ട് മുറാദിനെ അവര്‍ അറസ്റ്റ് ചെയ്തില്ലെന്നും പിതാവ് ചോദിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും സുരക്ഷയില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ പ്രതിപക്ഷം... രാഹുല്‍ ആയിരിക്കില്ല.... പുതിയ തന്ത്രം!!പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ പ്രതിപക്ഷം... രാഹുല്‍ ആയിരിക്കില്ല.... പുതിയ തന്ത്രം!!

ഉത്തരകൊറിയ രഹസ്യമായി ആണവപരീക്ഷണം നടത്തുന്നു... മിസൈലുകള്‍ നിര്‍മിക്കുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്ഉത്തരകൊറിയ രഹസ്യമായി ആണവപരീക്ഷണം നടത്തുന്നു... മിസൈലുകള്‍ നിര്‍മിക്കുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്

English summary
Intruder Rams Farooq Abdullah's Home With Car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X