ഇംഗ്ലീഷ് അക്ഷരമാല തെറ്റിച്ചു; 6 വയസുകാരിയുടെ വായില്‍ അച്ഛന് ഉള്ളി തള്ളിക്കയറ്റി കൊലപ്പെടുത്തി
ഔറംഗബാദ്: ഇംഗ്ലീഷ് അക്ഷരമാല തെറ്റിച്ചെന്ന കുറ്റത്തിന് ആറുവയസുകാരിയായ മകളെ അച്ഛന് ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ആരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രിയില്‍ അച്ഛന് സഞ്ജയ് മകള്‍ ഭാരതിയോട് ഇംഗ്ലീഷ് അക്ഷരമാല പറയാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, അക്ഷരമാല ഇടയ്ക്ക് തെറ്റിയതോടെ അച്ഛന് ക്രൂരമായി ശിക്ഷിക്കുകയായിരുന്നു. പലതവണ പെണ്‍കുട്ടിയെ അടിച്ച അച്ഛന് കലിയടങ്ങാതെ ഉള്ളി വായില്‍ തിരുകിക്കയറ്റി. വലിയ ഉള്ളി തൊണ്ടയില്‍ കുടുങ്ങിയതോടെ ആറുവയസുകാരി പ്രാണവായുകിട്ടാതെ അമ്മയ്ക്കും രണ്ടുവയസായ സഹോദരനും മുന്നില്‍ മരിക്കുകയായിരുന്നു.

ഇതിന് പിന്നാലെ കൊലപാതകം മറച്ചുവെക്കാനും സഞ്ജയ് ശ്രമിച്ചതായി പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞയിടത്തെത്തിച്ച് മറവു ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ബന്ധുക്കളോട് കാര്യങ്ങള്‍ വിളിച്ചു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ബന്ധുക്കള്‍ ഉടന്‍ പോലീസില്‍ പരാതി നല്കി.
പോലീസ് സ്ഥലത്തെത്തി സഞ്ജയെ അറസ്റ്റ് ചെയ്തു. ഇയാളുടെ മൊഴിയിലൂടെ കുട്ടിയെ മറവുചെയ്ത സ്ഥലം കണ്ടെത്തി മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പിതാവിന്റെ നടപടി തങ്ങളെ ഞെട്ടിച്ചെന്നും അതിക്രൂരമാണെന്നും പോലീസ് ഓഫീസര്‍ എസ് ബി റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications