കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍ഷന്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് 64 കാരന്‍ നാവു മുറിച്ചു

  • By Neethu
Google Oneindia Malayalam News

ഹൈദരാബാദ്: വികലാംഗ പെന്‍ഷന് അപേക്ഷിച്ചിട്ട് നാളുകള്‍ കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് 64 കാരന്‍ നാവ് മുറിച്ച് പ്രതിഷേധിച്ചു. മേദക്ക് ജില്ലയിലെ സുരാരം നിവാസി രാജുവാണ് നാവ് മുറിച്ചത്.

പെന്‍ഷന് വേണ്ടി തെലുങ്കാന സെക്രട്ടേറിയേറ്റില്‍ എത്തിയ വൃദ്ധന്‍ ഉദ്യോഗസ്ഥനുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുറത്ത് കടന്ന് ബ്ലേഡ് ഉപയോഗിച്ച് നാവ് മുറിച്ചത്.

 tongue-cut

ശരീരത്തില്‍ പൊള്ളല്‍ ഏറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ വികലാംഗ പെന്‍ഷന് അപേക്ഷിച്ചത്. നാളുകള്‍ കഴിഞ്ഞിട്ടും പെന്‍ഷന്‍ അനുവദിച്ചിട്ടില്ല. നിരവധി തവണ താന്‍ ഉദ്യോഗസ്ഥരുടെ അടുത്ത് അന്വേഷിച്ചെന്നും വൃദ്ധന്‍ പറയുന്നു.

നാവില്‍ മുറിവ് പറ്റിയ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ മുറിവുകള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
A 64-year-old man who has not been receiving his old age pension slashed his tongue as a mark of protest at the Telangana Secretariat on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X