Get Updates
Get notified of breaking news, exclusive insights, and must-see stories!

'തളത്തില്‍ ദിനേശന്റെ' ക്രൂരത,മക്കളുടെ മുന്നിൽ വെച്ച് ഭാര്യയോട് ചെയ്തത്!! ഷോക്കിംഗ്

ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തല ചതച്ച് അരയ്ക്കുകയായിരുന്നു. കുട്ടികളുടെ മുമ്പില്‍വെച്ചാണ് ഗൃഹനാഥന്‍ ഈ ക്രൂരകൃത്യം ചെയ്തത്.

മുംബൈ: സംശയമൂത്ത ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തല ചതച്ച് അരയ്ക്കുകയായിരുന്നു. കുട്ടികളുടെ മുമ്പില്‍വെച്ചാണ് ഗൃഹനാഥന്‍ ഈ ക്രൂരകൃത്യം ചെയ്തത്. മുംബൈയിലെ മുലുദ്ദിലാണ് സംഭവം.

34 വയസ്സുള്ള സിരാലാന്‍ മുതലിയാരാണ് ഭാര്യ പ്രിയയെ സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നത്.

സംശയം

ഭാര്യയ്ക്കും 2 മക്കള്‍ക്കുമൊപ്പം മുലുദ്ദിലാണ് സിരാലാല്‍ മുതലിയാര്‍ താമസിച്ചിരുന്നത്. തുടക്കത്തില്‍ സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവര്‍ നയിച്ചിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ക്ക് ഭാര്യയെ സംശയം ആയി.

കുറ്റപ്പെടുത്തും

ഭാര്യ പ്രിയയുമായി മുതലിയാര്‍ വഴക്ക് കൂടുന്നത് പതിവായിരുന്നു. ജോലിയ്ക്ക് പോയാല്‍ പോലും ഇടയ്ക്കിടയ്ക്ക് പ്രിയ എന്താണ് ചെയ്യുന്നതെന്ന് അന്വേഷിച്ച് കൊണ്ടിരിക്കും. ഇത് ബുദ്ധിമുട്ടാണെന്ന് പ്രിയയും പറഞ്ഞു.

വഴക്ക്

സംഭവ ദിവസം രാത്രി വൈകിയും ദമ്പതികൾ വഴക്കിട്ടിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. കിടന്നുറങ്ങിയ പ്രിയയെ വിളിച്ചുണര്‍ത്തി പുലര്‍ച്ചെ നാല് മണിയ്ക്കും ഇയാള്‍ വഴക്കിട്ടും. ഇതിനിടെയാണ് ഗ്യാസ് സിലിണ്ടര്‍ എടുത്ത് തലയ്ക്കടിച്ചത്.

കുട്ടികള്‍ക്ക് മുമ്പില്‍ വെച്ച്

മക്കളായ മനീഷയുടെയും ഇഷവാറിന്റെയും മുന്നില്‍് വെച്ചാണ് മുതലിയാര്‍ ഭാര്യയുടെ തല ചതച്ച് അരച്ചത്. കുട്ടികള്‍ ഉറക്കെ കരഞ്ഞിട്ട് പോലും അക്രമം അവസാനിപ്പിയ്ക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല.

വിവരമറിയിച്ചത്

വീട്ടിലെ ബഹളം കേട്ട് അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. വീട്ടില്‍ കള്ളന്‍ കയറിയതാണെന്നാണ് ഇവര്‍ കരുതിയിരുന്നത്.

കണ്ടത്

പോലീസ് എത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന പ്രിയയെ ആണ്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

അറസ്റ്റ്

കൊലപാതകത്തിന് ശേഷം വീടിന്റെ പരിസരത്ത് കറങ്ങി നടക്കുകയായിരുന്നു മുതലിയാര്‍. ഇയാളുടെ ദേഹത്തെല്ലാം രക്തം പുരണ്ടിരുന്നു. ഇയാള്‍്‌ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+