പ്രണയാഭ്യർത്ഥന നിരസിച്ചു; യുവാവ് വിദ്യാർത്ഥിനിയെ 12 തവണ കുത്തി വീഴ്ത്തി, നില അതീവ ഗുരുതരം
Recommended Video
കാസർഗോഡ്: പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം. എംബിഎയ്ക്ക് പഠിക്കുന്ന പെൺകുട്ടിക്ക് നേരെയാണ് സുഹൃത്തായ സുശാന്ത് ആക്രമണം നടത്തിയത് മംഗളൂരുവിലാണ് സംഭവം. ശരീരത്തിൽ 12 കുത്തേറ്റ പെൺകുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെൺകുട്ടിക്ക് നേരെ യുവാവ് ആക്രമണം നടത്തുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തി ഇയാളെ തടയാൻ ശ്രമിച്ചു. നാട്ടുകാർ ഇടപെട്ടതോടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാനും സുശാന്ത് ശ്രമിച്ചു. അക്രമിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടാകുന്ന്. ബാഗമ്പള്ളിയിലുള്ള പെൺകുട്ടിയുടെ വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

പെൺകുട്ടി വീട്ടിലേക്ക് പോകുന്ന വഴിയിൽവെച്ച് സ്കൂട്ടറിലെത്തിയ സുശാന്ത് തടഞ്ഞ് നിർത്തി കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നു. പെൺകുട്ടിയോട് സുശാന്ത് പ്രണയാഭ്യർത്ഥന നടത്തിയെന്നും പെൺകുട്ടി ഇത് സുശാന്തിനെ പ്രകോപിപ്പിച്ചതെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ഉള്ളാൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആക്രമണം നടത്തുന്ന നിരവധി സംഭവങ്ങളാണ്
ഇതിനോടകം തന്നെ ഈ വർഷം റിപ്പോർട്ട് ചെയ്തത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തിരുവല്ല സ്വദേശിയായ കവിത എന്ന പെൺകുട്ടിയെ കഴിഞ്ഞ മാർച്ചിൽ യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications