കൊറോണയെ ചൊല്ലി ചായക്കടയില്‍ വാക്കുതര്‍ക്കം, യുവാവ് കുത്തേറ്റുമരിച്ചു; മലയാളി യുവാവ് അറസ്റ്റില്‍
ഊട്ടി: ചായക്കടയില്‍ കൊറോണയെ ചൊല്ലി രണ്ട് പേര് തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു. ഊട്ടി ചന്തയില്‍ ചുമട്ടുതൊഴിലാളിയായ നൊണ്ടിമേട് സ്വദേശി ജ്യോതിമണി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശി എന്‍ ദേവദാസിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണയുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഊട്ടിയിലെ ചന്തയ്ക്ക് പുറകിലായ ചായക്കടയിലായിരുന്നു സംഭവം. നിരവധി പേര് കടയില്‍ നിന്ന് ചായകുടിക്കുന്നുണ്ടായിരുന്നു. ജ്യോതിമണി ചായകടയില്‍ എത്തി പെട്ടിയില്‍ നിന്നും പലഹാരം എടുക്കുന്നത് ദേവദാസ് ചോദ്യം ചെയ്തതോടെയാണ് സംഭവം ആരംഭിക്കുന്നത്. കൊറോണ പരക്കുന്നതിനാല്‍ തന്റെ അടുത്ത് നിന്ന് അകലം പാലിച്ച് നില്‍ക്കണമെന്ന് ദേവദാസ് പറഞ്ഞു. എന്നാല്‍ ജ്യോതിമണി ഇതേ് കേള്‍ക്കാതെ ദേവദാസിനെ മര്‍ദ്ദിച്ചു. ഇതിനിടെ സമീപത്തെ പച്ചക്കറി കെട്ടിലുണ്ടായിരുന്ന കത്തി കൊണ്ട് ദേവദാസ് ജ്യോതിമണിയെ കുത്തിക്കൊല്ലുകയായിരുന്നു.
സംഭവ സ്ഥലത്ത് വച്ച് തന്നെ ജ്യോതിമണി കൊല്ലപ്പെട്ടു. നഗര മധ്യത്തില്‍ വച്ച് നടന്ന കൊലപതകത്തിന് നിരവധി പേരാണ്് സാക്ഷിയായത്. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ദേവദാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ജ്യോതിമണിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഊട്ടി മുനിസിപ്പാലിറ്റി ചന്തയിലെ ചുമട്ടുതൊഴിലാളിയാണ് ഇയാള്‍.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications