കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ ചൊല്ലി ചായക്കടയില്‍ വാക്കുതര്‍ക്കം, യുവാവ് കുത്തേറ്റുമരിച്ചു; മലയാളി യുവാവ് അറസ്റ്റില്‍

Google Oneindia Malayalam News

ഊട്ടി: ചായക്കടയില്‍ കൊറോണയെ ചൊല്ലി രണ്ട് പേര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു. ഊട്ടി ചന്തയില്‍ ചുമട്ടുതൊഴിലാളിയായ നൊണ്ടിമേട് സ്വദേശി ജ്യോതിമണി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശി എന്‍ ദേവദാസിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണയുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

corona

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഊട്ടിയിലെ ചന്തയ്ക്ക് പുറകിലായ ചായക്കടയിലായിരുന്നു സംഭവം. നിരവധി പേര്‍ കടയില്‍ നിന്ന് ചായകുടിക്കുന്നുണ്ടായിരുന്നു. ജ്യോതിമണി ചായകടയില്‍ എത്തി പെട്ടിയില്‍ നിന്നും പലഹാരം എടുക്കുന്നത് ദേവദാസ് ചോദ്യം ചെയ്തതോടെയാണ് സംഭവം ആരംഭിക്കുന്നത്. കൊറോണ പരക്കുന്നതിനാല്‍ തന്റെ അടുത്ത് നിന്ന് അകലം പാലിച്ച് നില്‍ക്കണമെന്ന് ദേവദാസ് പറഞ്ഞു. എന്നാല്‍ ജ്യോതിമണി ഇതേ് കേള്‍ക്കാതെ ദേവദാസിനെ മര്‍ദ്ദിച്ചു. ഇതിനിടെ സമീപത്തെ പച്ചക്കറി കെട്ടിലുണ്ടായിരുന്ന കത്തി കൊണ്ട് ദേവദാസ് ജ്യോതിമണിയെ കുത്തിക്കൊല്ലുകയായിരുന്നു.

സംഭവ സ്ഥലത്ത് വച്ച് തന്നെ ജ്യോതിമണി കൊല്ലപ്പെട്ടു. നഗര മധ്യത്തില്‍ വച്ച് നടന്ന കൊലപതകത്തിന് നിരവധി പേരാണ്് സാക്ഷിയായത്. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ദേവദാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ജ്യോതിമണിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഊട്ടി മുനിസിപ്പാലിറ്റി ചന്തയിലെ ചുമട്ടുതൊഴിലാളിയാണ് ഇയാള്‍.

English summary
Man stabbed to death in Ooty town amid Corona Social Distancing Talk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X