ബാംഗ്ലൂര്‍: 29കാരിയെ 14 തവണ കുത്തി
ബാംഗ്ലൂര്‍: 29 കാരിയായ യുവതിയെ 14 പ്രാവശ്യം കുത്തി കൊലപ്പെടുത്തി. ബാംഗ്ലൂരിലെ ടര്‍ഫ് ക്ലബ് ജീവനക്കാരിയായ സുനിത കുമാറാണ് കൊല്ലപ്പെട്ടത്. റേസ് കോഴ്‌സിന് പുറത്തുള്ള റോഡില്‍ വെച്ചാണ് ഇവര്‍ക്ക് കുത്തേറ്റത്. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് വച്ച് പട്ടാപ്പകല്‍ നടന്ന അരും കൊല ബാംഗ്ലൂരിനെ നടുക്കത്തിലാഴ്ത്തി.
2014 മാര്‍ച്ച് 20 വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ധന്‍രാജ് എന്ന് പേരുള്ള മധ്യവയസ്‌കനാണ് സുനിത കുമാറിനെ കുത്തിയത്. റേസ് കോഴ്‌സിന്റെ മൂന്നും നാലും ഗെയ്റ്റുകള്‍ക്കിടയില്‍ വെച്ചായിരുന്നു സുനിതയെ ഇയാള്‍ ആക്രമിച്ചത്.

രണ്ട് ട്രാഫിക് പോലീസുകാരും ക്ലബ് സെക്യൂരിറ്റി ജീവനക്കാരും സംഭവം കണ്ട് ഓടിയെത്തി ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ധന്‍രാജ് നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യാതെ പോലീസിന് കീഴടങ്ങി.
പിടികൂടാന്‍ വന്നവരോട് തന്നെ കൂടി കൊന്നുതരൂ എന്ന് ഇയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ചോരയൊലിപ്പിച്ചു കിടന്ന സുനിതയെ അടുത്തുള്ള മല്ലിഗെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുനിതയെ ധന്‍രാജ് കുറെ നാളായി ശല്യം ചെയ്തുവരികയായിരുന്നത്രെ. ഇക്കാര്യം സുനിത ഭര്‍ത്താവിനെ അറിയിച്ചതിലുള്ള ദേഷ്യം തീര്‍ക്കാന്‍ വേണ്ടിയാണ് ഇയാള്‍ സുനിതയെ മൃഗീയമായി കൊലപ്പെടുത്തിയത്.












Click it and Unblock the Notifications