Get Updates
Get notified of breaking news, exclusive insights, and must-see stories!

മകള്‍ക്കു നേരെ കുരച്ച പട്ടിയെ പിതാവ് ചെയ്തത് എന്തെന്നോ ? ഇത്രയും ക്രൂരതയോ...

മുംബൈ: മകളെ നോക്കി കുരച്ച പട്ടിയുടെ നേര്‍ക്ക് പിതാവ് ചെയ്ത ക്രൂരത കേട്ടാല്‍ ആരും ഒന്ന് അമ്പരന്നു പോകും. പട്ടിയെ കണ്ട് പേടിച്ച എട്ട് വയസ്സുകാരി വീട്ടില്‍ എത്തി കരഞ്ഞതാണ് സംഭവത്തിന് പിന്നില്‍.

പട്ടിയെ കണ്ട് പേടിച്ച് കരഞ്ഞ് വീട്ടില്‍ എത്തിയ കുട്ടിയെ കണ്ടതും പിതാവിന് നിയന്ത്രണം നഷ്ടപ്പെട്ടു പോയി. ആദ്യം കയ്യില്‍ കിട്ടിയത് മുള വടിയായിരുന്നു. പിന്നീട് അടുക്കളയില്‍ പോയി കത്തി എടുത്ത് പട്ടിയ്ക്ക് നേരെ തിരിയുകയായിരുന്നു.

19-dog-600

മകള്‍ക്ക് നേരെ കുരച്ച പട്ടിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു ഇയാള്‍. ശരീരത്തിലുടനീളം മുറിവ് പറ്റിയിട്ടും പട്ടി ഇയാളെ തിരിച്ച് ആക്രമിച്ചില്ല എന്നതാണ് അത്ഭുതകരം. അയ്യല്‍വാസികള്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമാസക്തനായിരുന്നു ഇയാള്‍.

അക്രമത്തില്‍ പരിക്കേറ്റ പട്ടിയെ അതേ സ്ട്രീറ്റിലുള്ള മറ്റൊരു യുവാവാണ് ആശുപത്രിയില്‍ എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. പിന്നീട് പട്ടിയെ ഉപദ്രവിച്ച യുവാവിന് നേരെ പാന്റ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

അയ്യല്‍വാസികള്‍ ഒന്നടങ്കം നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഐപിസി സെക്ഷന്‍ 429 പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+