• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുൻ കാമുകിയെ കുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കാമുകിയെ തിരികെ വേണമെന്ന് യുവാവ്

  • By Desk

ഗാസിയാബാദ്: പ്രണയബന്ധം അവസാനിപ്പിച്ചതിന് കാമുകൻ കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മറ്റൊരു യുവതിയുമായി കാമുകന്റെ വിവാഹം കഴിഞ്ഞതിനെ തുടർന്ന് ഇനി ബന്ധം തുടരാനില്ലെന്ന് കാമുകി അറിയച്ചതോടെയാണ് ക്രൂരകൃത്യം നടന്നത്. കാമുകിയെ കുത്തി മുറിവേൽപ്പിച്ച ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. വിശദാംശങ്ങൾ ഇങ്ങനെ:

ഗോത്രവർഗക്കാരുടെ അമ്പേറ്റ് മരിച്ച ജോണിന് സെന്റിനൽ ദ്വീപിൽ അന്ത്യവിശ്രമം; മൃതദേഹം വീണ്ടെടുക്കാനാകില്ല

 ഗാസിയാബാദിൽ

ഗാസിയാബാദിൽ

ഗാസിയാബാദിൽ ഞായറാഴ്ച രാത്രിയാണഅ സംഭവം ഉണ്ടാകുന്നത്. അവസാന വർഷ നിയമ വിദ്യാർത്ഥിനിയാണ് ആക്രമിക്കപ്പെട്ട യുവതി. ട്യൂഷൻ ക്ലാസിലെ അധ്യാപകനായ യുവാവുമായി പെൺകുട്ടി അടുപ്പത്തിലാവുകയായിരുന്നു. ഇരുവരുടെയും ബന്ധം വീട്ടിലറിഞ്ഞതോടെ കാമുകന്റെ വീട്ടുകാർ ശക്തമായ എതിർപ്പുമായി രംഗത്തെത്തി.

 വിവാഹം

വിവാഹം

വീട്ടുകാരുടെ നിർബന്ധത്തെ തുടർത്ത് യുവാവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. നാലു മാസം മുൻപാണ് വിവാഹം നടന്നത്. കാമുകന്റെ വിവാഹം കഴിഞ്ഞതോടെ പെൺകുട്ടി ഇയാളിൽ നിന്നും അകലം പാലിക്കാൻ തുടങ്ങി. എന്നാൽ പ്രണയം മറക്കാൻ കഴിയുന്നില്ലെന്നും ബന്ധം തുടരണമെന്നും ആവശ്യപ്പെട്ട് യുവാവ് പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു.

 പ്രശ്നങ്ങൾ പരിഹരിക്കാൻ

പ്രശ്നങ്ങൾ പരിഹരിക്കാൻ

ഞായറാഴ്ച രാത്രി യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. സംസാരത്തിനിടയിൽ അപ്രതീക്ഷിതമായി യുവാവ് കൈയ്യിൽ കരുതിയ കത്തിയും സ്ക്രൂ ഡ്രൈവറും ഉപയോഗിച്ചും യുവതിയെ കുത്തുകയായിരുന്നു. കരച്ചിൽ കേട്ട് പെൺകുട്ടിയുടെ അമ്മ ഓടിയെത്തിയപ്പോഴേക്കും യുവാവ് കത്തികൊണ്ട് സ്വന്തം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഗുരുതരാവസ്ഥയിൽ

ഗുരുതരാവസ്ഥയിൽ

പെൺകുട്ടിയുടെ വീട്ടുകാർ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദില്ലിയിലെ എയിംസ് ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.

 സമാനമായ സംഭവം

സമാനമായ സംഭവം

രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഗാസിയാബാദിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇരുപത്തിയഞ്ചുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച ശേഷം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പെൺകുട്ടി ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

സഹോദരിക്ക് ഭക്ഷണവുമായി

സഹോദരിക്ക് ഭക്ഷണവുമായി

സഹോദരിക്ക് ഉച്ച ഭക്ഷണവുമായി പോയ യുവതിയാണ് ആക്രമണത്തിന് ഇരയായത്. നടന്നുപോവുകയായിരുന്ന പെൺകുട്ടിയുടെ സമീപം വണ്ടി നിർത്തിയ ശേഷം പെൺകുട്ടിയുടെ അമ്മയേ പരിചയമുണ്ട് ഓഫീസിൽ വിടാമെന്ന് പറഞ്ഞു. ഇത് നിരസിച്ച പെൺകുട്ടിയെ ബലം പ്രയോഗിച്ച് വണ്ടിക്കുള്ളിലേക്ക് വലിച്ചുകയറ്റി. വാഹനത്തിനുള്ളിൽവെച്ച് ഉപദ്രവിക്കാനുള്ള ശ്രമം പെൺകുട്ടി എതിർത്തതിനെ തുടർന്ന് ബിയർ ബോട്ടിൽ ഉപയോഗിച്ച് തലയ്ക്കടിച്ചു. ഇതിന് ശേഷം ആളൊഴിഞ്ഞ വഴിയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു.

ശബരിമലയിലെ ആ പ്രതിസന്ധിക്ക് പിന്നില്‍ ഞങ്ങള്‍.. തുറന്ന് പറഞ്ഞ് കെപി ശശികല

English summary
Married Man Stabs Student For Ending Relationship, Slits His Own Throat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more