'അബുദാബി ഷെയ്ഖിന്റെ അടുത്ത അനുയായി'; ദില്ലിയിലെ 5 സ്റ്റാര്‍ ഹോട്ടലിലെ ബില്ല് അടക്കാതെ മുങ്ങി, ട്വിസ്റ്റ്
ദില്ലി: അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദില്ലിയിലെ ആഡംബര ഹോട്ടലില്‍ താമസിച്ച യുവാവ് ബില്‍ തുക നല്‍കാതെ കടന്നുകളഞ്ഞതായി പരാതി. യു എ ഇക്കാരനാണെന്നും അബുദാബി രാജകുടുംബത്തിലെ ഒരു ജീവനക്കാരനാണെന്നാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍ പറഞ്ഞത്. നാല് മാസത്തോളം ഇവിടെ താമസിച്ച ഇയാള്‍ ബില്‍ തുക നല്‍കാതെ കടന്നുകളയുകയായിരുന്നു.

ഇയാള്‍ ആരാണെന്ന് സംബന്ധിച്ചുള്ള വിവരം ജില്ലി പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ഷെരീഫ് എന്നാണ് ഇയാളുടെ പേര്. ഇയാള്‍ക്കെതിരെ മോഷണത്തിനും ആള്‍മാരാട്ടത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റിന്റെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയാണ് ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ അറിയിക്കാതെ പോകുകയായിരുന്നു. ഹോട്ടലില്‍ നാല് മാസം താമസിച്ചതിന് 23 ലക്ഷം രൂപയാണ് ബില്ലായത്. ഹോട്ടല്‍ മുറിയില്‍ നിന്ന് വെള്ളി പാത്രങ്ങളും മറ്റും മോഷ്ടിച്ചതായി പ്രതികള്‍ക്കെതിരായ പരാതിയില്‍ പറയുന്നു.

താന്‍ യുഎഇയില്‍ താമസിക്കുന്നതായും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്നതായുമാണ് അദ്ദേഹം ഹോട്ടല്‍ അധികൃതരോട് പറഞ്ഞത്. ഷെയ്ഖിന്റെ ഏറ്റവും അടുത്ത അനുയായി ആണെന്നും ഇന്ത്യയില്‍ ഔദ്യോഗിക കാര്യത്തിന് വേണ്ടി വന്നതെന്നുമാണ് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞത്.

ഹോട്ടലിലെ 427ാം നമ്പര്‍ മുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാള്‍ വ്യാജ യു എ ഇ റെസിഡന്റ് കാര്‍ഡാണ് സമര്‍പ്പിച്ചത്. കൂടാതെ വിസിറ്റിംഗ് കാര്‍ഡും മറ്റ് എല്ലാ രേഖകളും വ്യജമായിരുന്നെന്ന് പൊലീസ് പറയുന്നു. ഹോട്ടലില്‍ ഇതുവരെ താമസിച്ചതിന് 11.5 ലക്ഷം രൂപ മാത്രമാണ് പ്രതി നല്‍കിയത

നവംബര്‍ 20ന് ഹോട്ടലില്‍ നിന്ന് പോകുമ്പോള്‍ ബാക്കി തുക നല്‍കാതെയാണ് ഇയാള്‍ കടന്നകളഞ്ഞതെന്ന് എഫ് ഐ ആറില്‍ പറയുന്നു. ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ യഥാര്‍ത്ഥമല്ലെന്നും അബുദാബിയിലെ രാജകുടുംബവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications