മന്ത്രിയുടെ കാറില്‍ നിന്നും തോക്ക് മോഷ്ടിച്ച് ആത്മഹത്യാ ഭീഷണി
ഭോപാല്‍: മന്ത്രിയുടെ കാറില്‍ നിന്നും തോക്ക് മോഷ്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഐശ്ബാഗ് ഏരിയയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. മധ്യപ്രദേശ് റവന്യൂ മന്ത്രിയുടെ ബംഗ്ലാവിനടുത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നുമായിരുന്നു ഇയാള്‍ റൈഫിള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.
ബീഗംഗഞ്ച് സ്വദേശിയായ അസിസ് ഖാന് ആണ് സിനിമാ സ്റ്റൈലില്‍ മോഷണവും ആത്മഹത്യാ ഭീഷണിയും മുഴക്കിയത്. മന്ത്രിയെ കാണാനായി അസിസ് ഖാന് ബംഗ്ലാവിലെത്തിയിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ കാത്തിരുന്നിട്ടും മന്ത്രിയെ കാണാന്‍ കഴിയാത്തതോടെ അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാണ് കാറിന്റെ ചില്ലുപൊളിച്ച് തോക്ക് കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു.

മന്ത്രിയുടെ കാറില്‍ നിന്നും മോഷണം നടന്ന സംഭവം അറിഞ്ഞതോടെ ക്രൈംബ്രാഞ്ച് പ്രതിയെ തേടി അയാളുടെ ബന്ധുവീട്ടിലെത്തി. ഈ സമയം വീടന്റെ മുകളില്‍ കയറി പ്രതി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. കെട്ടിടത്തില്‍ നിന്നും താഴേക്കു ചാടുമെന്നും, അല്ലെങ്കില്‍ ീടിനു മുകളില്‍ പോകുന്ന ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ പിടിക്കുമെന്നും പറഞ്ഞായിരുന്നു ആത്മഹത്യാ ഭീഷണി.
മന്ത്രി സ്ഥലത്തെത്തിയാല്‍ പിന്മാറാമെന്നും ഇയാള്‍ അറിയിച്ചു. എന്നാല്‍, മന്ത്രിയെ എത്തിക്കാതെ തന്നെ പോലീസ് പ്രതിയെ താഴെ എത്തിച്ചു അറസ്റ്റു ചെയ്തു. മദ്യലഹരിയില്‍ ആയിരുന്നു പ്രതിയുടെ ആത്മഹത്യാ ഭീഷണിയും മോഷണവുമെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications