കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്ക് മോഷ്ടാവ് പിടിയിൽ, മോഷണം നടത്തിയിരുന്നത് കുട്ടികളെ ബോർഡിംഗ് സ്കൂളിൽ ചേർക്കാൻ !!!

സംഗം വിഹാറില്‍ താമസിയ്ക്കുന്ന ഇമ്രാന്‍ ഖാനാനണ് അറസ്റ്റിലായത്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: ബൈക്കുകള്‍ മോഷ്ടിച്ച് കിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിച്ചിരുന്ന കള്ളന്‍ അറസ്റ്റില്‍. സംഗം വിഹാറില്‍ താമസിയ്ക്കുന്ന ഇമ്രാന്‍ ഖാനാനണ് അറസ്റ്റിലായത്. മക്കളെ നല്ല സ്‌കൂളില്‍ പഠിപ്പിയ്ക്കാണ് മോഷണം നടത്തിയിരുന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

Arrest

മൂന്ന് കുട്ടികളാണ് ഇമ്രാന്. രണ്ട് കുട്ടികള്‍ ബാര്‍ഡിംഗ് സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഒരാള്‍ സെന്‍ട്രല്‍ സ്‌കൂളിലും. വലിയ തുകയാണ് ഇവിടെ ഫീസ് ആയി വേണ്ടിയിരുന്നത്. ആഡംബര ജീവിതിമാണ് ഇയാള്‍ നയിച്ചിരുന്നത്. ദില്ലി നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത വാഹന മോഷണ കേസുകളില്‍ 34 എണ്ണം നടത്തിയത് ഇയാളാണെന്ന് വ്യക്തമായി.

Robbery

സ്വകാര്യ കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്നു എന്നാണ് ഇയാള്‍ അയല്‍വാസികളോട് പറഞ്ഞിരുന്നത്. നാലാം ക്ലാസ് വരെ മാത്രമേ ഇമ്രാന്‍ പഠിച്ചിട്ടുള്ളു. കുറച്ചുകാലം പ്ലബ്ബറായി ജോലി നോക്കി. അതിനിടയിലാണ് കവിദ്യാഭ്യാസത്തിനായി ബോര്‍ഡിംഗ് സ്‌കൂളുകള്‍ ഉണ്ടെന്ന് മനസ്സിലായത്. അത്തരം സ്‌കൂളുകളില്‍ മക്കളെ പഠിപ്പിയ്ക്കാന്‍ വേണ്ടിആയിരുന്നേ്രത ഇയാള്‍ മോഷണം തുടങ്ങിയത്.

English summary
During his visit to different households, he learnt about boarding schools and became determined to provide the best possible education to his children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X