Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെകൊന്നു,ഭര്‍ത്താവ് തകര്‍ത്തഭിനയിച്ചു

Murder
ഇന്‍ഡോര്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൊലപാതം മറയ്ക്കാന്‍ ഭര്‍ത്താവ് നടത്തിയ അഭിനയം ഒടുവില്‍ അയാള്‍ക്ക് തന്നെ പാരയായി. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ കമലേഷിന്റെ ഭാര്യ പ്രിയങ്കയെ കഴിഞ്ഞ ദിവസം വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രിയങ്കയുടെ മൃതദേഹത്തിനടുത്ത് ബന്ധിയ്ക്കപ്പെട്ട നിലയില്‍ ബോധരഹിതനായി കമലേഷിനെയും കണ്ടെത്തി.

കമലേഷിന്റെ സഹോദരന്‍ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ ബഹളം വയ്ക്കുകയും അയല്‍ക്കാര്‍ ഓടിക്കൂടുകയും ചെയ്തു. പ്രിയങ്ക മരിച്ചുവെന്ന കാര്യം ഉറപ്പായിരുന്നു. കമലേഷിന് ജീവനുണ്ടെന്ന മനസിലാക്കി ഉടന്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് ഇയാളെ പ്രവേശിപ്പിച്ചത്.

ദമ്പതിമാരുടെ വീട്ടിലെ പല വീട്ടു സാധനങ്ങള്‍ ആഭരണങ്ങള്‍ എന്നിവ ചിതറി കിടക്കുകയായിരുന്നു. ഒരു മോഷണം നടന്നതിന്റെതായ എല്ലാ സൂചനകളും ഉണ്ടായിരുന്നു. പ്രിയങ്കയെ ശ്വാസം മുട്ടിച്ച് കൊന്ന നിലയിലായിരുന്നു. ഇവരുടെ ദേഹത്ത് മുറിവുകളും ഉണ്ടായിരുന്നു.

കമലേഷിന്റെ കഴുത്തിലും കയര്‍ മുറുക്കിയിരുന്നു. പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് മോഷണം നടന്നില്ലൈന്ന് വ്യക്തമായി. സ്വര്‍ണം ഉള്‍പ്പടെ വിലപിടിപ്പുള്ള സാധനങ്ങള്‍ ദമ്പതിമാരുടെ കിടപ്പ് മുറിയില്‍ നിന്ന് കണ്ടെത്തി.കമലേഷിന്റെ ഗ്ളൌസ് രക്തം പുരണ്ട നിലയില്‍ കണ്ടതോടെ സംശയം ഇയാളിലേക്ക് നീങ്ങി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഭാര്യയെ കൊന്ന കാര്യം സമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+