വിമാനത്തില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം, ജീവനക്കാരിയ്ക്ക് നേരെ മോശം പെരുമാറ്റം
ദില്ലി: ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് യാത്രക്കാരന്റെ നഗ്നതാ പ്രദര്‍ശനം. ജീവനക്കാരിയ്ക്ക് നേരെ മോശമായി പെരുമാറിയ യാത്രക്കാരനെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു. ഭുവനേശ്വര്‍-ദില്ലി വിമാനത്തില്‍ കഴിഞ്ഞ മാസത്തിലാണ് സംഭവം നടന്നത്.
സീറ്റ് ബെല്‍റ്റ് ഇടാന്‍ അറിയില്ലെന്ന് പറഞ്ഞായിരുന്നു പ്രശ്‌നം ആരംഭിച്ചത്. ജീവനക്കാരി എത്തി ഇയാളെ സഹായിക്കുകയും ചെയ്തു. പിന്നീട് ബാത്ത് റൂമിലേക്ക് പോയ ഇയാള്‍ ജീവനക്കാരിയുടെ സഹായം ആവശ്യപ്പെടുകയായിരുന്നു.

സഹായത്തിന് എത്താതെ ബാത്ത് റൂമില്‍ പുറത്ത് വരില്ല എന്ന സ്ഥിതിയിലായി കാര്യം. ജീവനക്കാരി അകത്ത് എത്തുമ്പോള്‍ മോശമായി നഗ്നത പ്രദര്‍ശിപ്പിച്ച് നില്‍ക്കുകയായിരുന്നു എന്ന് പറയുന്നു. യാത്രക്കാരനോട് മാന്യമായി പെരുമാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നഗ്നമായി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
ജീവനക്കാര്‍ പൈലറ്റിനെ വിവരം അറിയിക്കുകയും വിമാനം ഉടന്‍ തന്നെ ലാന്റ് ചെയ്യുകയും ചെയ്തു. ദില്ലി ലോക്കല്‍ പോലീസിന് ഇയാളെ കൈമാറി.












Click it and Unblock the Notifications