കഴിക്കാന്‍ കുറച്ച് കത്തി കിട്ടിയാല്‍ മതി, വയറില്‍ നിന്നും നീക്കം ചെയ്തത് 40 കത്തികള്‍
അമൃത്സര്‍: കഴിക്കാന്‍ ഭക്ഷണത്തേക്കാളേറെ കത്തിയോടാണ് പ്രിയം. പഞ്ചാബിലെ അമൃത്സറിലാണ് കത്തി ഭക്ഷിക്കുന്ന യുവാവിന്റെ ജീവന് ഡോക്ടര്‍മാര്‍ രക്ഷിച്ചത്.
വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത വ്യക്തിയല്ല ഇത്തരത്തില്‍ ഒരു കാര്യം ചെയ്തത്. സുര്‍ജീത്ത് സിങ് എന്ന പോലീസുക്കാരനാണ് 40 ഓളം കത്തികള്‍ ഭക്ഷിച്ചത്. അവസാനത്തെ രണ്ട് മാസത്തില്‍ മാത്രമായി 28 കത്തികള്‍ താന്‍ കഴിച്ചതായി ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
40 കത്തികള്‍ വയറില്‍ കിടക്കുമ്പോളും ഇയാള്‍ ജീവിച്ചിരിക്കുന്ന എന്ന കാര്യമാണ് ഡോക്ടര്‍മാരെ ഞെട്ടിച്ചത്. അസഹ്യമായ വയറുവേദനയെ തുടര്‍ന്നാണ് ഇയാള്‍ ഡോക്ടറെ കണ്ടത്. അള്‍ട്രാ സ്കാനിങ്ങിലൂടെ വയറില്‍ കാന്‍സറിന്റെ രൂപത്തിലുള്ള വസതു കാണാന്‍ സാധിച്ചു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍ യഥാര്‍ത്ഥത്തില്‍ സ്തംഭിച്ച് പോയതായി പറയുന്നു. 40 കത്തികള്‍ വയറില്‍ നീക്കം ചെയ്യുന്നത് പ്രയാസം നിറഞ്ഞ കാര്യമായിരുന്നു എന്നും പറയുന്നു. പിന്നീടാണ് ഇയാള്‍ കത്തി ഭക്ഷിക്കുന്ന ശീലമുള്ളതായി ഡോക്ടര്‍മാര്‍ അറിയുന്നത്.