Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂതുകളിച്ചും മദ്യപിച്ചും നശിച്ച ഭര്‍ത്താവ്... ഭാര്യയെ നശിപ്പിക്കാന്‍ നോക്കിയത് ഇങ്ങനെ

ചൂതാട്ടത്തില്‍ നഷ്ടപ്പെട്ട പണത്തിന് പകരമായി സ്വന്തം ഭാര്യയോട് സുഹൃത്തിനോടൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുകയായിരുന്നു ഭര്‍ത്താവ്.

റോത്തക്(ഹരിയാന): പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു അവര്‍. അതും എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്. എന്നാല്‍ കാലം കുറച്ച് കഴിഞ്ഞ് പോയപ്പോള്‍ ഭര്‍ത്താവിന്റെ സ്വഭാവം മാറി. മദ്യപാനവും ചൂതാട്ടവും പതിവാക്കി.

ഏറ്റവും ഒടുവില്‍ സംഭവിച്ചതാണ് ഞെട്ടിപ്പിക്കുന്നത്. കൂട്ടുകാരനൊപ്പം ചൂതാടിയിട്ട് അയ്യായിരം രൂപ കടവം വന്നപ്പോള്‍ സ്വന്തം ഭാര്യയെ സമര്‍പ്പിക്കാന്‍ ശ്രമിച്ചു ആ ഭര്‍ത്താവ്.

എന്നാല്‍ ഭാര്യ ബഹളം വച്ചതോടെ നാട്ടുകാര്‍ ഇടപെട്ടു. തത്കാലത്തേയ്ക്ക് പ്രശ്‌നം പരിഹരിക്കപ്പെട്ടെങ്കിലും ഭര്‍ത്താവ് അടങ്ങിയിരുന്നില്ല. ഹരിയാനയിലെ റോത്തകിലാണ് സംഭവം നടന്നത്. ഭര്‍ത്താവിനും സുഹൃത്തിനും എതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ചൂതുകളി

ചൂതുകളി

സന്തോഷകരമായ ദാമ്പത്യമായിരുന്നു അവരുടേത്. എന്നാല്‍ അല്‍പ നാളുകള്‍ക്ക് ശേഷം ഭര്‍ത്താവ് രവി മദ്യപാനം തുടങ്ങി. അതിന്റെ കൂടെ ചൂതാട്ടവും.

ഉപദ്രവം

ഉപദ്രവം

കൂട്ടുകാരെ വിളിച്ചുകൊണ്ടുവന്ന് വീട്ടിലിരുന്ന് മദ്യപിക്കുന്നത് പതിവ് സംഭവം ആയിരുന്നത്രെ. മദ്യപിച്ച് ലക്കുകെട്ട ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തന്നെ ഉപദ്രവിക്കാറുണ്ടെന്നാണ് യുവതി പറയുന്നത്.

വീട്ടില്‍ ചൂതുകളി

വീട്ടില്‍ ചൂതുകളി

കഴിഞ്ഞ ദിവസം രവി വീണ്ടും വീട്ടിലേക്ക് ഒരു കൂട്ടുകാരനെ വിളിച്ചുവന്നു. മദ്യപാനം തുടങ്ങി. അതിനൊപ്പം ചൂതാട്ടവും. ഒടുവില്‍ വന്‍ നഷ്ടം

അയ്യായിരം

അയ്യായിരം

ചൂതാട്ടത്തിനൊടുവില്‍ കൂട്ടുകാരന് അയ്യായിരം രൂപ കൊടുക്കേണ്ട സ്ഥിതിയായി. കൈയ്യില്‍ പണമില്ല, അപ്പോള്‍ സ്വന്തം ഭാര്യയെ കൂട്ടുകാരന് കാഴ്ചവയ്ക്കാന്‍ തീരുമാനിച്ചു.

ഭീഷണി

ഭീഷണി

സുഹൃത്തിന് കൊടുക്കാനുള്ള പണത്തിന് പകരം ഭാര്യ ശരീരം കാഴ്ചവയ്ക്കണം എന്ന് രവി വാശിപിടിച്ചു. ഇതോടെ ഭാര്യ ബഹളം വച്ചു. നാട്ടുകാര്‍ ഇടപെട്ട് രക്ഷപ്പെടുത്തി.

പരാതി

പരാതി

ഭര്‍ത്താവിന്റെ വീട്ടുകാരെ രവിയുടെ സ്വഭാവം സംബന്ധിച്ചുള്ള കാര്യങ്ങള്‍ യുവതി അറിയിച്ചിരുന്നു. എന്നാല്‍ നിശ്ശബ്ദയായി ഇരിക്കാനാണത്രെ അവര്‍ ഉപദേശിച്ചത്.

ഇറക്കിവിട്ടു

ഇറക്കിവിട്ടു

രാത്രിയിലെ സംഭവത്തിന് ശേഷം വീടുവിട്ടിറങ്ങിയ രവി രാവിലെ തന്നെ തിരിച്ചെത്തി. ഉടന്‍ തന്നെ വിവാഹ മോചനത്തിനുള്ള അപേക്ഷയില്‍ യുവതിയെക്കൊണ്ട് ഒപ്പുവപ്പിച്ചു. വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു.

പോലീസ്

പോലീസ്

ഭര്‍ത്താവ് ഇറക്കി വിട്ടതോടെ യുവതി സ്വന്തം രക്ഷിതാക്കളുടെ അടുത്തെത്തി, അവരെ വിവരങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+