കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരപുത്രന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി പെണ്‍കുട്ടിയെ പറ്റിച്ചു

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി പെണ്‍കുട്ടിയെ പറ്റിച്ചതായി പരാതി. ദേവിനേനി അഭിനവ് എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ 23 കാരി പെണ്‍കുട്ടിയെ പറ്റിച്ചത്. നാഗാര്‍ജുനയുടെ മകനാണ് താനെന്ന രീതിയിലാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതും പ്രണയാഭ്യര്‍ത്ഥന നടത്തിയതും.

നാഗാര്‍ജുനയുടെ മകന്‍ അഖിനേനി അഖിലിന്റെ പേരും പ്രൊഫൈല്‍ ചിത്രവും കണ്ട പെണ്‍കുട്ടി പ്രണയം സ്വീകരിക്കുകയും ചെയ്തു. താരരാജാവിന്റെ മകനെ വിവാഹം കഴിക്കുന്നത് സ്വപ്‌നം കണ്ട ഇവന്റ് മാനേജരായ പെണ്‍കുട്ടി മൂന്നു ദിവസത്തിനകംതന്നെ താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് മനസിലാക്കിയതായി പോലീസിനോട് പറഞ്ഞു.

facebook-logo-fake

എന്നാല്‍, പ്രണയം തുടര്‍ന്ന യുവതി വ്യാജനെ നയത്തില്‍ വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു. കൂട്ടുകാരോടും ബന്ധുക്കളോടും തന്നെ പറ്റിച്ചവനെ പിടിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ യുവതിയും കൂട്ടരും കൈയ്യോടെ പിടികൂടുകയും മര്‍ദ്ദിച്ചശേഷം പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

എന്നാല്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വഞ്ചിച്ചെന്ന കാര്യത്തില്‍ യുവാവിനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് അറിയിച്ചു. മൂന്നു ദിവസത്തിനകംതന്നെ അക്കൗണ്ട് വ്യാജമാണെന്ന് പെണ്‍കുട്ടി മനസിലാക്കിയിരുന്നിട്ടും പ്രണയം തുടര്‍ന്നതെന്തിനെന്ന് പോലീസ് ചോദിക്കുന്നു. ഇതോടെ തന്നെ അകാരണമായി മര്‍ദ്ദിച്ചതിന് പെണ്‍കുട്ടിയെയും ബന്ധുക്കളെയും പ്രതിയാക്കി കേസുകൊടുക്കാനുള്ള ശ്രമത്തിലാണ് യുവാവ്.

English summary
Man thrashed for posing as Nagarjuna's son Akhil on Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X