കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

80 വയസ്സുള്ള വയോവൃദ്ധയെ മകന്‍ തലകീഴായി ഫാനില്‍ കെട്ടിതൂക്കി സ്വിച്ച് ഓണ്‍ ചെയ്തു

  • By ഭദ്ര
Google Oneindia Malayalam News

മുംബൈ: 80 വയസ്സുള്ള വയോവൃദ്ധയെ മകനും ഭാര്യയും മകളും ചേര്‍ന്ന് പീഡിപ്പിച്ച കഥ കേട്ടാല്‍ ഞെട്ടിപോകും. 80 വയസ്സുള്ള അമ്മ ഇനിയും മരിക്കാത്തതിനാല്‍ മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ശാരീരിക മാനസിക പീഡനങ്ങള്‍ കഴിഞ്ഞ ദിവസത്തിലാണ് പിടിക്കപ്പെട്ടത്.

വൃദ്ധയെ ഫാനില്‍ തലകീഴായി കെട്ടിതൂക്കി ഫാനിന്റെ സ്വിച്ച് ഓണ്‍ ചെയ്യുകയായിരുന്നു. മകനോട് കരഞ്ഞ് അപേക്ഷിക്കുന്ന അമ്മയുടെ നിലവിളി മകളും ഭാര്യയും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ റോക്കോര്‍ഡ് ചെയ്തത് ലീക്കായപ്പോഴാണ് സംഭവം പുറത്ത് വന്നത്.

ഫാനില്‍ കെട്ടി തൂക്കി

ഫാനില്‍ കെട്ടി തൂക്കി


വൃദ്ധയുടെ കാലുകള്‍ ബന്ധിച്ച് ഫാനില്‍ തലകീഴായി കെട്ടിതൂക്കുകയായിരുന്നു മകനും ഭാര്യയും മകളും ചേര്‍ന്ന്. പ്രായമായിട്ടും മരിക്കാത്തതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി ഇവര്‍ ഇത്തരത്തിലുള്ള പീഡനം തുടരുന്നു എന്ന് പറയുന്നു.

വീഡിയോ വൈറലായി

വീഡിയോ വൈറലായി


വൃദ്ധയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ വര്‍ക്കര്‍ കണ്ടതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ വീഡിയോ കോടതിയില്‍ പോലീസ് ഹാജരാക്കിയിട്ടുണ്ട്.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

സുരേന്ദ്ര വൈദ്യ(47), സവിത(45), മകള്‍ ശ്രേയ(20) എന്നിവരെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് പേരെയും പോലീസ് റിമാന്റ് ചെയ്തിരിക്കുകയാണ്.
അമ്മയെ പേടിപ്പിക്കാന്‍ എന്ന് പോലീസിനോട്

അമ്മയെ പേടിപ്പിക്കാന്‍ എന്ന് പോലീസിനോട്

മാനസിക രോഗമുള്ള അമ്മ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നത് പതിവാണെന്നും ആവര്‍ത്തിക്കാത്തിരിക്കാന്‍ പേടിക്കാന്‍ വേണ്ടി ചെയ്തതാണെന്നും സുരേന്ദ്ര വൈദ്യ പോലീസിനോട് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍:

സര്‍ജിക്കല്‍ സ്‌ട്രൈക്കിനിടെ ഇന്ത്യന്‍ സൈനികനെ പിടികൂടിയെന്ന് പാകിസ്താന്‍... പക്ഷേ സംഗതി വേറെയാണ്

ഒഡീഷയില്‍ തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ചു; രണ്ട് പേര്‍മരിച്ചു, 17 പേര്‍ക്ക് പരിക്ക്

ഇന്ത്യയെ ആണവയുദ്ധത്തിന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രിയുടെ പാന്റ്‌സ് അഴിഞ്ഞുവീണു

English summary
A 80-year-old woman was tortured allegedly by her son, daughter-in-law and grand daughter by hanging her upside down to a ceiling fan, police said on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X