കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3.5 കോടിയുടെ നിരോധിച്ച നോട്ടുമായി ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര; ബിസിനസുകാരന്‍ പിടിയില്‍

രഹസ്യ വിവരത്തെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബിസിനസുകാരനെ പരിശോധിച്ചിക്കുകയായിരുന്നു.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 3.5 കോടി രൂപയുടെ കറന്‍സി നോട്ടുമായി ബിഹാറില്‍ നിന്നും നാഗാലാന്റിലെത്തിയ ബിസിനസുകാരന്‍ പിടിയിലായി. ബിഹാറിലെ മുംഗര്‍ ജില്ലക്കാരനായ എ സിങ് ആണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കേസ് പിന്നീട് ഇന്‍കം ടാക്‌സ് വകുപ്പിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത ജെറ്റ് വിമാനത്തിലായിരുന്നു ഇയാള്‍ നാഗാലാന്റിലെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബിസിനസുകാരനെ പരിശോധിച്ചിക്കുകയായിരുന്നു. 5.5 കോടി രൂപയുടെ കറന്‍സിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് നടത്തിയ പരിശോധനയിലാണ് 3.5 കോടിരൂപ കണ്ടെടുത്തത്.

old-currency

ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നിരോധിച്ചശേഷം വിമാനത്താവളങ്ങളില്‍ സിഐഎസ്എഫ് കടുത്ത പരിശോധനയാണ് നടത്തിവരുന്നത്. നിരോധിച്ച നോട്ടുകള്‍ വിമാനത്താവളങ്ങള്‍ വഴി കടത്തി വ്യാപകമായ തോതില്‍ വെളുപ്പിച്ചെടുക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍, ഇതുവരെയായി കാര്യമായ നോട്ടുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.


English summary
Man travelling in chartered jet held with Rs 3.5 crore in old currency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X