Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുതാത്തത് സംഭവിച്ചാല്‍ അണികള്‍ ആത്മഹത്യ ചെയ്യുമോ എന്ന് ഭീതി, സുരക്ഷയൊരുക്കി പൊലീസ്

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കയിലാണ് തമിഴ്‌നാട്. അരുതാത്തത് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴകം കത്തിയമരും. ജയലളിതയ്ക്ക് വേണ്ടി മരിക്കാന്‍ പോലും തയ്യാറായി നില്‍ക്കുകയാണ് അണികള്‍. ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകയും ചെയ്തു.

ജയലളിത തിരിച്ചുവരും, ഞങ്ങളെ വിട്ട് അമ്മയ്ക്ക് പോകാന്‍ കഴിയില്ല എന്ന് അണികള്‍

ചെന്നൈയിലെ എ ഡി എം കെ പാര്‍ട്ടി ഓഫീസിന് മുന്നിലാണ് അണികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജയലളിത അതീവ ഗുരുതരാവസ്ഥയിലാണെന്ന് കേട്ട് മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകയായിരുന്നു. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

appolo-hospital

ഇത്തരത്തിലുള്ള ആത്മഹത്യാ പ്രവണത തടയാനും മറ്റും വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ആശുപത്രിയിലും പരിസരത്തും പൊലീസ് ഒരുക്കിയിരിയ്ക്കുന്നത്. തമിഴ്‌നാട്ടില്‍ ഇന്ന് (ഡിസംബര്‍ 5) നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും.

ഞായറാഴ്ച രാത്രിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. തിങ്കളാഴ്ച രാവിലെ ഒരു ചെറിയ ശസ്ത്രക്രിയ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം ജയലളിതയ്ക്ക് ഒന്നും സംഭവിയ്ക്കല്ലെന്നും അമ്മ ഞങ്ങളെ വിട്ട് പോകില്ല എന്നുമാണ് ജയലളിതയുടെ വിശ്വാസികളും അണികളും പറയുന്നത്. ജയലളിതയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥകളും വഴിപാടുകളുമൊക്കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ പലരും നടത്തി വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+