ചെറുതായി ഒന്ന് ചുംബിച്ചതെ ഓർമ്മയുള്ളൂ, ആരെ? മൂർഖൻ പാമ്പിനെ.. പിന്നെ യുവാവിന് സംഭവിച്ചത് ഇതാണ്
ബെംഗളൂരു: പാമ്പിനെ പിടിച്ചതിനെ ശേഷം ആളുകൾക്കിടയിൽ വെച്ച് അഭ്യാസപ്രകടനം നടത്തുന്ന പലരും ഉണ്ട്. സോഷ്യൽ മീഡിയയിൽ സ്റ്റാറാകാൻ വേണ്ടി മാത്രം എന്ത് വേണമെങ്കിലും കാണിച്ച് കൂട്ടാൻ ഇത്തരക്കാർ തയ്യാറാകാറുമുണ്ട്. അശാസ്ത്രീയമായ രീതിയിലുള്ള പാമ്പ് പിടിത്തവും അതിന് ശേഷമുള്ള 'ഷോ' ഇറക്കലിലും അപകടത്തിലായവരുടെ എണ്ണവും ഒട്ടും കുറവല്ല. ഇപ്പോഴിതാ ഇത്തരത്തിൽ പാമ്പിനെ പിടിച്ച് 'ഷോ' നടത്തിയ യുവാവിന് കിട്ടിയ 'പണി'യാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഭദ്രാവതി ബൊമ്മനകട്ടെയിലാണ് സംഭവം നടന്നത്. പാമ്പ് പിടുത്തക്കാരനായ കർണാടക ഭദ്രാവതി സ്വദേശിയായ അലക്സ് മൂർഖാൻ പാമ്പിനെ പിടിക്കുന്നതാണ് വീഡിയോ.
പ്രദേശത്ത് കണ്ട പാമ്പിനെ പിടിച്ച അലക്സാണ്ടർ പാമ്പിനെ കൈയ്യിൽ പിടിച്ച് തലയ്ക്ക് ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പാമ്പ് ഇയാളുടെ ഭാഗത്തേക്ക് തിരിയുകയും ചുണ്ടിൽ കൊത്തുന്നതും കാണാം.

ഞെട്ടിപ്പോയ അലക്സാണ്ടറിന്റെ കൈയ്യിൽ നിന്നും മൂർഖൻ വഴുതി നിലത്ത് പോകുകയും ചെയ്തു. കടിയേറ്റ ഇയാൾ ഉടൻ തന്നെ എഴുന്നേറ്റ് പുറകേട്ട് മാറി നിന്നു. തുടർന്ന് പാമ്പിനെ പിടികൂടാനായി ആളുകൾ പരക്കം പായുന്നതും പ്രചരിക്കുന്ന 30 സെക്കന്റ് വീഡിയോയിൽ ഉണ്ട്. കടിയേറ്റ അലക്സാണ്ടറിന്റെ അപകടന നില തരണം ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ യുവാവിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. യുവാവ് ഇപ്പോഴും ജീവനോടെയുണ്ടോയെന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്ത്. 'എന്തായിരിക്കും പാമ്പിനെ ചുംബിക്കാൻ അയാളെ പ്രേരിപ്പിച്ചത്? പണി ഇരന്നു വാങ്ങിയത് തന്നെയാണ്' എന്നും ഇയാൾ കമന്റിൽ പറയുന്നു.കൺസെന്റില്ലാതെ ചെയ്താൽ ഇതായിരിക്കും വിധി, മൂർഖന് ബോയ് ഫ്രണ്ട് ഉണ്ടാകും എന്നുള്ള തമാശരൂപേണയുള്ള കമന്റുകളും ഉണ്ട്.

വൈറൽ ആകാൻ വേണ്ടി ആളുകൾ എന്തും ചെയ്യാൻ തയ്യാറാവുകയാണെന്ന വിമർ
ശനമായിരുന്നു മറ്റൊരാൾ ഉയർത്തിയത്.പാമ്പിനെ പിടികൂടിയശേഷം ആളുകളുടെ മുന്നിൽ വെച്ച് പ്രകടനങ്ങൾ കാണിക്കുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്നും ഇതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ നടപടികൾ ഉണ്ടാകണമെന്നും ചിലർ ഓർമ്മിപ്പിക്കുന്നു.

ഏറ്റവും അപകടകാരികളായ വിഷപാമ്പുകളിൽ ഒന്നാണ് മൂർഖൻ. മൂർഖന്റെ കടിയേറ്റാൽ തലച്ചോറിലെ കേന്ദ്ര നാഡീവ്യവസ്ഥയെ ആണ് പ്രധാനമായും ബാധിക്കുന്നത്. എത്രമാത്രം വിഷം ശരീരത്തിൽ വ്യാപിക്കുന്നുവോ അതിന്റെ തോത് അനുസരിച്ചായിരിക്കും അപകടതോത്.












Click it and Unblock the Notifications