Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തിലും രക്ഷയില്ല, ദംഗല്‍ നായികയെ പീഡിപ്പിക്കാന്‍ ശ്രമം!! പൊട്ടിക്കരഞ്ഞ് 17 കാരി പറയുന്നത്...

ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് നടി സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്

ദില്ലി: സെലിബ്രിറ്റികള്‍ക്കു പൊതു സ്ഥലങ്ങളില്‍ മോശം അനുഭവം നേരിടുന്നത് തുടര്‍ക്കഥയാവുകയാണ്. തങ്ങള്‍ക്കു നേരെ മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് പല നടികളും അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ സമാനമായ സംഭവം വീണ്ടും.

@zairawasim_ i'm with u 😷 #plz watch her story to know what had happen with her on plane #disgusting . . #ZairaWasim #Bollywood #Actress #BeingAbused

A post shared by Manushi Chhillar Miss World 🏻🤘 (@manushichhillar01) on

ആമിര്‍ ഖാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് സിനിമ ദംഗലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സൈറ വസീമിനാണ് ഇത്തവണ ദുരനുഭവമുണ്ടായത്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കണ്ണീരോടെ നടി പോസ്റ്റ് ചെയ്ത വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. വിമാനത്തില്‍ വച്ചായിരുന്നു നടിക്കു നേരെ പീഡനശ്രമമുണ്ടായത്.

 ദില്ലി-മുംബൈ വിമാനത്തില്‍

ദില്ലി-മുംബൈ വിമാനത്തില്‍

ദില്ലി- മുംബൈ വിമാനത്തില്‍ വച്ചാണ് തനിക്കു നേരെ ഒരാള്‍ മോശമായി പെരുമാറിയതെന്ന് 17 കാരിയായ നടി കണ്ണീരോടെ പറയുന്നു. താന്‍ ഇരുന്ന സീറ്റിനു പിറകിലാണ് ഇയാള്‍ ഇരുന്നതെന്നും നടി വ്യക്തമാക്കി.
താന്‍ വിമാനത്തില്‍ അര്‍ധ മയക്കത്തിലുള്ളപ്പോഴായിരുന്നു അയാളുടെ മോശം പെരുമാറ്റം. കാല്‍ നീട്ടി തന്റെ പിന്‍ഭാഗത്ത് അയാള്‍ ഉരസുകയായിരുന്നുവെന്ന് സൈറ വെളിപ്പെടുത്തി.

സംഭവമുണ്ടായത് എയര്‍ വിസ്താര വിമാനത്തില്‍

സംഭവമുണ്ടായത് എയര്‍ വിസ്താര വിമാനത്തില്‍

എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യവെയാണ് തനിക്കു ദുരനുഭവമുണ്ടായതെന്ന് രാത്രി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നടി പറഞ്ഞു. വിമാനത്തില്‍ നിന്നു പുറത്തിറങ്ങിയ ശേഷമായിരുന്നു സൈറ തനിക്കുണ്ടായ മോശം അനുഭവം വിവരിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്.
ഇങ്ങനെ ഒരിക്കലുമുണ്ടാവാന്‍ പാടില്ല. ഒരു സ്ത്രീക്കും നേരെ ഇത്തരം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ സംഭവം ഓര്‍ക്കാന്‍ പോലുമാവുന്നില്ലെന്നും സൈറ പറഞ്ഞു.

ആരും രക്ഷിക്കില്ല

ആരും രക്ഷിക്കില്ല

ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയോട് പെരുമാറേണ്ടതെന്ന് സൈറ കലങ്ങിയ കണ്ണുകളോടെ ചോദിക്കുന്നു. ഇത്തരം മോശം അനുഭവങ്ങളുണ്ടായാല്‍ ആരും നമ്മളെ സഹായിക്കാന്‍ വരില്ല. ഇതാണ് ഏറ്റവും മോശം കാര്യമെന്നും നടി വിറയലോടെ പറയുന്നു.
തനിക്കു നേരെ മോശമായി പെരുമാറിയ വ്യക്തിയുടെ ഫോട്ടോ ഫോണില്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം ശരിക്കും പകര്‍ത്താന്‍ സാധിച്ചില്ലെന്നും സൈറ വ്യക്തമാക്കി.

കാല്‍ മാത്രം

കാല്‍ മാത്രം

തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാളുടെ കാലിന്റെ ഫോട്ടോ മാത്രമാണ് എടുക്കാന്‍ സാധിച്ചതെന്നു സൈറ പറഞ്ഞു. പത്ത് മിനിറ്റോളം അയാളുടെ ഭാഗത്തു നിന്നുള്ള മോശം പെരുമാറ്റം തുടര്‍ന്നു. കൈ നീട്ടി കഴുത്തിലൂടെ പിടിക്കുകയും കാല്‍ നീട്ടിവച്ചു പിന്‍ഭാഗത്ത് മുകളിലേക്കും താഴേക്കുമായി ഉരസുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ തുടക്കത്തില്‍ ഇത് എനിക്കു മനസ്സിലായില്ല. പിന്നീട് ഇതേക്കുറിച്ച് ബോധ്യമായതോടെ ഫോണില്‍ ഇതു റെക്കോര്‍ഡ് ചെയ്ത് അയാളെ കൈയോടെ പിടിക്കാനായിരുന്നു ശ്രമം. പക്ഷെ വിമാനത്തിനുള്ളില്‍ മങ്ങിയ വെളിച്ചം മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ കൃത്യമായി ഇതു ഫോണില്‍ പകര്‍ത്താന്‍ സാധിച്ചില്ലെന്നും സൈറ വ്യക്തമാക്കി.
അയാളുടെ പെരുമാറ്റം ഒരിക്കലും മാന്യനായ ഒരാള്‍ക്കു ചേര്‍ന്നതായിരുന്നില്ല. സീറ്റിലിരിക്കുമ്പോള്‍ തനിക്കു കൈവയ്ക്കാനുള്ള സ്ഥലത്തേക്കാണ് അയാള്‍ കാല്‍ നീട്ടി വച്ചതെന്നും നടി പറയുന്നു.

അന്വേഷണം ആരംഭിച്ചതായി വിമാനക്കമ്പനി

അന്വേഷണം ആരംഭിച്ചതായി വിമാനക്കമ്പനി

സംഭവം വലിയ വിവാദമായതോടെ വിശദമായി അന്വേഷിക്കുമെന്ന് എയര്‍ വിസ്താര അറിയിച്ചു. സൈറ വസീമിനു വിമാനത്തില്‍ മോശം അനുഭവം നേരിട്ടതിനെ കുറിച്ച് അറിഞ്ഞത് അവര്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടപ്പോഴാണ്. നടിയോട് മോശമായി പെരുമാറിയ ആളെക്കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. സൈറയ്ക്ക് എല്ലാ വിധ പിന്തുണയുമായി ഒപ്പമുണ്ടാവും. ഇത്തരത്തിലുള്ള മോശം പെരുമാറ്റം ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്നും എയര്‍ വിസ്താര ട്വിറ്ററിലൂടെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+