കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേഹത്ത് തീ കൊളുത്തി ബിജെപി സമരപന്തലിലേക്ക് ഓടിക്കയറി ആത്മഹത്യ ശ്രമം; മുട്ടട സ്വദേശിക്ക് പരിക്ക്‌

Google Oneindia Malayalam News

Recommended Video

cmsvideo
സംഭവം സികെ പത്മനാഭനും എഴുപതിലേറെ ബിജെപി പ്രവര്‍ത്തകരുമുളള പന്തലിൽ | Oneindia Malayalam

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ നിലപാടില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നേതാവ് സികെ പത്മനാഭന്‍ നിരഹാര സമരം നടത്തുന്ന പന്തലിന് സമീപ് ആത്മഹത്യാ ശ്രമം. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാല്‍ എന്നയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപന്തലിന് സമീപം ഓടിയെത്തുകയായിരുന്നു.

വ്യാഴാഴ്ച്ച പുലര്‍ച്ച് രണ്ടുമണിയോടെ സെക്രട്ടറിയേറ്റിന് എതിര്‍വശത്തായി ഉള്ള ക്യാപിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാല്‍ സമരപന്തലിലേക്ക് ഓടിയെത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഈ സമയം സികെ പത്മനാഭനും എഴുപതിലേറെ ബിജെപി പ്രവര്‍ത്തകരും സമരപന്തലില്‍ ഉണ്ടായിരുന്നു.

bjp

ഇയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിക്കുന്നത് സമരപ്പന്തലിലുള്ളവര്‍ കണ്ടിരുന്നു. ഉടന്‍തന്നെ വിവരം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ തീ കൊളുത്തി സമരപന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ പോലീസും മറ്റുള്ളവരും ചേര്‍ന്ന് കെടുത്തി ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

70 ശതമാനത്തിലേറെ പൊള്ളലേറ്റ ഇയാള്‍ ഗുരുതര പരിക്കുകളോടെ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളെകുറിച്ചുള്ള മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയതെന്ന് ബി ജെ പി നേതാവ് എം ടി രമേശ് പറഞ്ഞു. സമരപ്പന്തലിന് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും, ജനവികാരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു

English summary
man tries to commit suicide in front of bjp protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X