• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുടുംബപ്രശ്നങ്ങൾ, ഭാര്യ ജോലി ചെയ്യുന്ന ബാങ്കിൽ എത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു !!!

  • By മരിയ

ഹൈദരാബാദ്: ഭാര്യ ജോലി ചെയ്യുന്ന ബാങ്കില്‍ എത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച എഞ്ചിനീയര്‍ അറസ്റ്റില്‍. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

ടെക് മഹീന്ദ്രയില്‍ എഞ്ചിനീയറായ അശ്വിന്‍(30)ആണ് ഭാര്യ ശുഭാത ജോലി ചെയ്യുന്ന ബാങ്കില്‍ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാല് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. കുറച്ച് മാസങ്ങളായി ഇരുവരും പിരിഞ്ഞാണ് താമസം. ഭാര്യയോടുള്ള പക തീര്‍ക്കാനാണ് ഓഫീസില്‍ അവളുടെ മുന്നില്‍ വെച്ച് കഴുത്തറുത്ത് മരിയ്ക്കാന്‍ തീരുമാനിച്ചതെന്ന് അശ്വിന്‍ പറയുന്നു.

അശ്വിന്‍ കത്തിയുമായാണ് ഓഫീസില്‍ എത്തിയത്. എന്നാല്‍ ശുഭാത ലീവില്‍ ആയിരുന്നു. ഇയാള്‍ കത്തി പുറത്തെടുക്കുന്നത് കണ്ട് സെക്യൂരിട്ടി എത്തി തടഞ്ഞു. പോലീസ് എത്തി രാമപുരം സ്റ്റേഷനിലെത്തിച്ച അശ്വിനെതിരെ അതിക്രമിച്ച് കടക്കല്‍, ആയുധം കയ്യില്‍ സൂക്ഷിയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

English summary
The techie came into the bank in order to commit suicide in front of his wife, who is the bank’s assistant manager.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X