Get Updates
Get notified of breaking news, exclusive insights, and must-see stories!

പാറ്റേണ്‍ ലോക്ക് ഭര്‍ത്താവിന് മുമ്പില്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ ശിക്ഷ മരണം!!

ഝാന്‍സി: സ്മാര്‍ട്ട്‌ഫോണിന്റെ പാറ്റേണ്‍ ലോക്ക് രഹസ്യമാക്കി വെച്ച ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് പ്രതിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം.

പൂനം വര്‍മ്മ എന്ന യുവതിയെ ഭര്‍ത്താവ് വിനീത് കുമാര്‍ ദിവാകറിന്റെ സുഹൃത്തുക്കളാണ് ആഗസ്ത് 29ന് വീട്ടില്‍വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അടുത്ത ദിവസം നാലുവയസ്സുകാരിയായ മകള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വിനീതിനെ ചോദ്യം ചെയ്ത പൊലീസ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ താന്‍ വീട്ടിലില്ലായിരുന്നുവെന്നും നിരപരാധിയെന്നുമാണ് ഇയാളുടെ വാദം. എന്നാല്‍ പിന്നീട് ഇയാള്‍ കുറ്റസമ്മതം നടത്തി. വിനീതിന്റെ ഫോണ്‍കോള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പരിശോധിച്ചുവരുന്നുണ്ട്.

murder-crime

വിനീതിന് ജോലി കിട്ടിയതിനെത്തുടര്‍ന്നാണ് നാല് വയസ്സുകാരിയായ മകള്‍ക്കൊപ്പം ദമ്പതികള്‍ ഝാന്‍സിയില്‍ താമസം തുടങ്ങിയത്. കഴിഞ്ഞ മാസം ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയതിന് ശേഷം ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ പ്രകടമായെന്ന് പറയുന്ന വിനീത് ഭാര്യ തന്നെയും മകളെയും ഒഴിവാക്കാന്‍ തുടങ്ങിയിരുന്നുവെന്നും വിനീത് പൊലീസിനോട് വെളിപ്പെടുത്തി. ഫോണിന് പാറ്റേണ്‍ ലോക്ക് ഇന്‍സ്റ്റാള്‍ ചെയ്ത അവര്‍ പാറ്റേണ്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

ഭാര്യയെക്കുറിച്ചുള്ള സംശയം വര്‍ദ്ധിച്ചതോടെ സുഹൃത്തുക്കള്‍ക്ക് 80,000 രൂപ നല്‍കി ഭാര്യയെ കൊലപ്പെടുത്താന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. വൈകിട്ടോടെ വീട്ടിലെത്തിയ സുഹൃത്തുക്കള്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ കവര്‍ച്ചാശ്രമമാണെന്ന് തോന്നിക്കാന്‍ വീടിനുള്ളില്‍ നിന്ന് ആഭരണങ്ങളും സംഘം കവര്‍ന്നിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+