Get Updates
Get notified of breaking news, exclusive insights, and must-see stories!

മുതലക്കുഞ്ഞുമായി വീട്ടിലേക്ക് പോയി, അമ്മയുടെ വക വഴക്കും കിട്ടി!!! മാന്‍ vs വൈൽഡിൽ പഴയ കഥയുമായി മോദി

ദില്ലി: നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനും മുമ്പേ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരുപാട് കഥകള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നായിരുന്നു അദ്ദേഹം ചെറിയ കുട്ടിയായിരിക്കെ മുതലക്കുഞ്ഞിനെ പിടിച്ച് വീട്ടില്‍ കൊണ്ടുപോയത്. ഇതിന്റെ പേരില്‍ ഇപ്പോഴും ട്രോളുകള്‍ ഏറ്റുവാങ്ങുന്നുണ്ട് നരേന്ദ്ര മോദി.

ഇപ്പോള്‍ ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടിയിലും ആ കഥ ആവര്‍ത്തിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. മുമ്പ് പറഞ്ഞ പല കാര്യങ്ങളും ഈ അഭിമുഖത്തിലും അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്.

നരേന്ദ്ര മോദിയുടെ ബാല്യകാലത്തെ കുറിച്ച് ബാല്‍ നരേന്ദ്ര എന്ന പേരില്‍ ചിത്രകഥപോലും മുമ്പ് ഇറങ്ങിയിരുന്നു. ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദവും ആയിട്ടുണ്ട്.

ജിം കോര്‍ബറ്റില്‍

ജിം കോര്‍ബറ്റില്‍

ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ ആയിരുന്നു മോദി പങ്കെടുത്ത മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടി ചിത്രീകരിച്ചത്. അവതാരകന്‍ ബെയര്‍ ഗ്രില്‍സിനൊപ്പം ഉള്ള യാക്രയിലാണ് മോദി തന്റെ ജീവിത കഥകളുടെ കെട്ടഴിച്ചത്.

മുതലയെ പിടിച്ച ബാല്‍ നരേന്ദ്ര

മുതലയെ പിടിച്ച ബാല്‍ നരേന്ദ്ര

കുട്ടിയായിരിക്കെ കുളിക്കാന്‍ തടാകത്തില്‍ പോയപ്പോള്‍ ആയിരുന്നു ആ സംഭവം. ഒരു മുതലക്കുഞ്ഞുമായാണ് അന്ന് വീട്ടിലേക്ക് പോയത്. എന്തായാലും മോദിയുടെ മാതാവിന് അത് അത്ര നല്ലതായി തോന്നിയിലില്ല. ദേഷ്യപ്പെടുകയും മുതലക്കുഞ്ഞിനെ കിട്ടിയ സ്ഥലത്ത് തന്നെ കൊണ്ടുവിടാന്‍ അമ്മ പറയുകയും ചെയ്തുവത്രെ.

സോപ്പുപൊടിയ്ക്ക് പകരം

സോപ്പുപൊടിയ്ക്ക് പകരം

കുട്ടിക്കാലത്ത് താന്‍ എങ്ങനെയാണ് തുണി അലക്കിയിരുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. മഞ്ഞുകാലത്ത് ഉപ്പിന്റെ പാളികളുണ്ടാകും. അത് പൊട്ടിച്ചെടുത്തായിരുന്നത്രെ അദ്ദേഹം കുണി അലക്കിയിരുന്നത്. കുളിക്കാനും ഇത് തന്നെയാണ് ഉപയോഗിച്ചിരുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്.

ഹിമാലയന്‍ യാത്ര

ഹിമാലയന്‍ യാത്ര

ഹിമാലയന്‍ യാത്രയെ കുറിച്ച് അടുത്തിടെ ഹ്യൂമന്‍സ് ഓഫ് ബോംബേ എന്ന ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. അക്കാര്യം ബെയര്‍ ഗ്രില്‍സിനോടും മോദി പങ്കുവക്കുന്നുണ്ട്. കൗമാരത്തിന്റെ അവസാനകാലത്തായിരുന്നു വീടുവിട്ടിറങ്ങിയത് എന്നും പ്രകൃതി സ്‌നേഹി ആയിരുന്നതിനാല്‍ ഹിമാലയത്തിലേക്ക് പോവുകയായിരുന്നു എന്നും ആണ് അദ്ദേഹം പറഞ്ഞത്.

 ഭയം അറിയാത്ത മോദി

ഭയം അറിയാത്ത മോദി

ഭയം എന്നത് എന്താണെന്ന് താന്‍ ഒരിക്കലും അറിഞ്ഞിട്ടില്ലെന്നും മോദി പറയുന്നുണ്ട്. ഭയം എന്താണെന്ന് വിശദീകരിക്കാന്‍ തനിക്ക് അറിയില്ല, അതിനെ നേരിടേണ്ടത് എങ്ങനെയെന്ന് പറഞ്ഞ് ഫലിപ്പിക്കാനും തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+