Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ്‍ലൈന്‍ കാമുകിയെ കാത്ത് 41കാരന്‍ 10 ദിവസം വിമാനത്താവളത്തില്‍ ഇരുന്നു.. അതും ചൈനീസ് കാമുകിയെ!

ബീജിങ്: ചൈനീസ് സാധനങ്ങള്‍ പൊതുവെ തട്ടിപ്പാണെന്ന് ഒരു ധാരണയുണ്ട്. ചൈനയില്‍ നിന്നും വരുന്ന ഡുപ്ലിക്കേറ്റ് സാധനങ്ങള്‍ തന്നെയാണ് ഇങ്ങനെ ഒരു ഇമേജ് ഉണ്ടാക്കിവെച്ചത്. എന്നാല്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട തന്റെ കാമുകി ഒറിജിനല്‍ ആണ് എന്ന് വിശ്വസിച്ച് ഇറങ്ങിത്തിരിച്ച ഒരു ഡച്ചുകാരന് പറ്റിയ പറ്റാണ് ഇവിടെ പറയുന്നത്. നമ്മുടെ കഥാനായകന്റെ പേര് അലക്‌സാണ്ടര്‍ പീറ്റര്‍ കിര്‍ക്. വയസ്സ് 41.

കിര്‍ക്കിന്റെ പ്രവൃത്തിയിലുമുണ്ട് ഒരിത്തിരി കിറുക്കിന്റെ അംശം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ പൂര്‍ണമായും തെറ്റ് പറയാനും പറ്റില്ല. കാരണം ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാന്‍ വേണ്ടി പത്ത് ദിവസമല്ലേ കിര്‍ക്ക് വിമാനത്താവളത്തില്‍ കാത്തിരുന്നത്. അതും മറ്റൊരു രാജ്യത്ത്. ഡച്ച് പൗരനായ കിര്‍ക്ക് ചൈനയിലെ ചാങ്ഷാ വിമാനത്താവളത്തിലാണ് കാമുകിയായ ഷാങിന് വേണ്ടി കാത്തിരുന്നത്.

love

പത്ത് ദിവസം കഴിഞ്ഞിട്ടും ഷാങ് വന്നില്ല. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട കിര്‍ക്ക് ആശുപത്രിയിലുമായി. എന്തായാലും കിര്‍ക്കിന്റെ പ്രണയകഥ ഹുനാന്‍ ടി വിയിലൂടെ നാട്ടുകാര്‍ മൊത്തം അറിഞ്ഞു. ഒപ്പം ഷാങും. വാര്‍ത്ത കൊടുത്ത ടി വി ചാനലിനെ ഷാങ് അപ്പോള്‍ത്തന്നെ ബന്ധപ്പെട്ടു. താന്‍ സ്ഥലത്തില്ലായിരുന്നു എന്നും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു എന്നും ഷാങ് എന്ന 26 കാരി പറഞ്ഞു.

കാണാന്‍ വരും വരും എന്ന് പറഞ്ഞിരുന്നെങ്കിലും കിര്‍ക്ക് വരുമെന്ന് താന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഷാങ് പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് കിര്‍ക്കിന് കിട്ടുന്നത്. ഇത്രയും വലിയ സാഹസം കാണിക്കാന്‍ ഇയാള്‍ക്കെന്താ ഭ്രാന്താണോ എന്ന് ചോദിക്കുന്നവരും കൂട്ടത്തിലുണ്ട്. കാമുകി ചൈനീസ് ആണെന്ന് അറിയില്ലായിരുന്നോ പിന്നെന്തിനാണ് ഇങ്ങനെ ഒരു മണ്ടത്തരം കാട്ടിയതെന്ന് ചൈനയ്ക്ക് പുറത്തുള്ള ഒരു രസികന്‍ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+