Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിടെ 'മരിച്ചവര്‍' ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് കൂടുന്നു, ഭയത്തോടെ നാട്ടുകാര്‍!! കാരണം ഞെട്ടിക്കും..

കര്‍ണാടകയില്‍ ദിവസങ്ങള്‍ക്കിടെ തുടര്‍ച്ചയായ രണ്ടാമത്തെ സംഭവമാണിത്

ബംഗളൂരു: മരിച്ചുവെന്ന് കരുതിയവര്‍ ഉറക്കത്തിലെന്ന പോലെ പെട്ടെന്ന് എഴുന്നേറ്റ് ഇരുന്നാല്‍ എന്നു സംഭവിക്കും? ഇത് വെറുമൊരു തമാശയല്ല, സംഭവം സത്യമാണ്. കര്‍ണാടകയിലാണ് ഇത്തരം ചില 'അനിഷ്ട' സംഭവങ്ങള്‍ അരങ്ങേറുന്നത്.

നിഞ്ജപ്പയ്ക്ക് സംഭവിച്ചത്

യാദ്ഗിര്‍ സ്വദേശിയായ 54കാരന്‍ നിഞ്ജപ്പയാണ് പുതിയ സംഭവത്തിലെ കേന്ദ്രകഥാപാത്രം. മരിച്ചെന്നു കരുതി വീട്ടുകാരും കുടുംബാംഗങ്ങളും ചുറ്റുംകൂടി കണ്ണീര്‍ വാര്‍ക്കുന്നതിനിടെയായാണ് ഇയാള്‍ പെട്ടെന്ന് എഴുന്നേറ്റിരുന്നത്.

ഭയന്നോടി ബന്ധുക്കള്‍

ഏഴുന്നേറ്റിരുന്ന് തനിക്കു വിശക്കുന്നുവെന്ന് നിഞ്ജപ്പ പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച ബന്ധുകള്‍ അലറിക്കൊണ്ട് ഓടിപ്പോവുകയായിരുന്നു. അത് നിഞ്ജപ്പയുടെ പ്രേതമാണെന്നു കരുതിയാണ് ഇവര്‍ സ്ഥലം വിട്ടത്.

നെഞ്ചുവേദന

ഫെബ്രുവരി 16നു രാത്രിയാണ് നിഞ്ജപ്പയ്ക്കു നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇയാളെ കുടുംബാംഗങ്ങള്‍ വിജയപുരയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെയുള്ള ഡോക്ടര്‍ നിഞ്ജപ്പയെ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍

യാദ്ഗിറിലെ യശോദ ആശുപത്രിയിലാണ് നിഞ്ജപ്പയെ എത്തിച്ചത്. പരിശോധനയ്ക്കു ശേഷം ഇയാള്‍ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

 മൂന്നു ദിവസം അബോധാവസ്ഥയില്‍

മൂന്നു ദിവസം ഐസിയുവില്‍ കിടത്തിയെങ്കിലും നിഞ്ജപ്പയ്ക്ക് ബോധം തിരിച്ചുകിട്ടിയില്ല. തുടര്‍ന്ന് രക്ഷപ്പെടില്ലെന്ന് ഉറപ്പായതോടെ ആംബുലന്‍സില്‍ ഇയാളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മെഡിക്കല്‍ സംഘമാണ് അച്ഛന്‍ മരിച്ചതായി തങ്ങളോട് പറഞ്ഞതെന്ന് നിഞ്ജപ്പയുടെ മകന്‍ പരശുരാമ പറഞ്ഞു.

വിവരം അറിയിച്ചു

ആംബുലന്‍സില്‍ വച്ചു തന്നെ നിഞ്ജപ്പ മരിച്ചതായും മരണാനന്തരചടങ്ങുകള്‍ക്കായി തയ്യാറെടുപ്പുകള്‍ നടത്തണമെന്നും മകന്‍ മൊബൈലില്‍ വിളിച്ച് ബന്ധുക്കളോടു പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിച്ച 'ശവശരീരം' രാത്രി അര്‍ധരാത്രിയോടെ ചിതയിലേക്ക് എടുക്കുന്നതിനിടെയാണ് നിഞ്ജപ്പയ്ക്ക് ജീവന്‍ വച്ചത്.

സമാനമായ സംഭവം മുമ്പും

ഫെബ്രുവരി 19ന് കര്‍ണാടകയിലെ തന്നെ മറ്റൊരു ഗ്രാമത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. അന്നു 17കാരനായ കുമാര്‍ മര്‍വെദാണ് സംസ്‌കാരച്ചടങ്ങിനിടെ എഴുന്നേറ്റത്. തെരുവുനായ കടിച്ചതിനെ തുടര്‍ന്ന് കടുത്ത പനി പിടിപെട്ടതു മൂലം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ കുമാറിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ശരീരം നിശ്ചലമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുമാര്‍ മരിച്ചെന്നു കരുതി വീട്ടുകാര്‍ ചികില്‍സ മതിയാക്കി നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+