പോസ്റ്റ് മോര്‍ട്ടത്തിനുമുന്‍പ് മരിച്ചയാള്‍ എഴുന്നേറ്റു!!
മുംബൈ: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ 50കാരന്‍ പോസ്റ്റ് മോര്‍ട്ടത്തിനുമുന്‍പ് എഴുന്നേറ്റു. ശരീരം കീറി മുറിക്കുന്നതിനു തൊട്ടു മുന്‍പാണ് മധ്യവയസ്‌കന്‍ പ്രാണവായു ശ്വസിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മുംബൈ സിയോണ്‍ ആശുപത്രിയിലായിരുന്നു മരിച്ചയാള്‍ എഴുന്നേറ്റത്. മരിച്ചയാളുടെ പ്രേതമൊന്നുമല്ല, സംഭവം ഡോക്ടര്‍മാര്‍ക്ക് അബദ്ധം പറ്റിയതാണ്.
ആശുപത്രി ഡോക്ടര്‍മാരുടെ അനാസ്ഥയെ ചോദ്യം ചെയ്ത് നാട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്. മുംബൈ ബസ് സ്‌റ്റോപ്പില്‍ അബോധാവസ്ഥയില്‍ കിടന്ന മധ്യവയസ്‌കനെ പോലീസാണ് സിയോണ്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ആശുപത്രിയിലെത്തിച്ച ഉടന്‍ തന്നെ ഇയാളെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഇയാളെ പരിശോധിക്കുകയും മരിച്ചെന്ന് വിധിയെഴുതുകയുമായിരുന്നു.

ശരീരത്തില്‍ പോഷകാഹാരക്കുറവുണ്ടായതു കൊണ്ടാണ് ഇയാള്‍ ബോധം കെട്ട് വീണത്. ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അളവ് കൂടിയ അളവില്‍ ഉണ്ടായിരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. മയക്കുമരുന്നു ഇയാള്‍ ഉപയോഗിച്ചിരുന്നുവെന്നും ഇതാണ് മരണ കാരണമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി.
തുടര്‍ന്ന് മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ആശുപത്രി ജീവനക്കാരോട് പറയുകയായിരുന്നു. ശരീരം വെള്ള തുണി കൊണ്ട് മൂടി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയിലാണ് ജീവനക്കാര്‍ മരിച്ചയാള്‍ ശ്വസിക്കുന്നതായി കണ്ടത്. അബദ്ധം പറ്റിയത് മറച്ചു പിടിക്കാന്‍ ഡോക്ടര്‍മാര്‍ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കീറി കളയുകയും ചെയ്തു. സംഭവം ആരുടെ കൈപിഴയാണെന്ന് കണ്ടെത്തി അവര്‍ക്കെതിരെ കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.












Click it and Unblock the Notifications