കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി വാഗ്ദാനം മറന്നു; ഒാർമിപ്പിക്കാൻ 1350 കിലോമീറ്റർ നടന്ന് മുക്തികാന്ത് എത്തി

  • By Desk
Google Oneindia Malayalam News

ഒഡീഷ: പ്രധാനമന്ത്രി നൽകിയ വാഗ്ദാനം ഒാർമിപ്പിക്കാൻ യുവാവ് നടന്നുനീങ്ങിയത് 1350 കിലോമീറ്റർ. ഒഡീഷയിലെ റൂർക്കലയിൽ നിന്നുമാണ് 30കാരനായ മുക്തികാന്ത് എന്ന യുവാവ് തന്റെ യാത്ര തുടങ്ങിയത്. വികസനം എത്തി നോക്കാത്ത റോർക്കേലയിൽ അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രി ഉറപ്പ് നൽകിയത്.

4 വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് വാഗ്ദാനം പ്രധാനമന്ത്രിയെ ഒാർമിപ്പിക്കാൻ മുക്തികാന്ത് തന്റെ യാത്ര തുടങ്ങിയത്. ഗ്രാമത്തിലെ മുഴുവൻ ആളുകളുടെയും ആശിർവാദത്തോടുകൂടി ഏപ്രിൽ 16നാണ് ഇൗ യുവാവ് തന്റെ പ്രയാണം ആരംഭിച്ചത് . കൈയ്യിൽ ദേശീയ പതാകയും ചേർത്തുപിടിച്ചാണ് വിഗ്രഹനിർമാണ തൊഴിലാളിയായ മുക്തികാന്ത് നടത്തം തുടരുന്നത്.

പ്രധാനമന്ത്രിയുടെ വാഗ്ദാനം

2015ൽ തന്റെ ഒഡീഷ സന്ദർശനവേളയിലാണ് റൂർക്കലയിലെ അടിസ്ഥാന സൗകര്യവികസനം പ്രധാനമന്ത്രി ഉറപ്പ് നൽകിയത്. ഗ്രാമത്തിന്റെ ഏക ആശ്രയമായ ഇസ്പത് ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്നും ബ്രാഹ്മിണി പാലത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ വർഷം നാല് കഴിഞ്ഞിട്ടും പ്രാരംഭ നടപടികൾ പോലും തുടങ്ങിയിട്ടില്ല. സർക്കാർ ഒാഫീസുകൾ കയറിയിറങ്ങി അന്വേഷിച്ചു മടുത്തു.ആരും തിരിഞ്ഞുനോക്കുകപോലും ചെയ്യുന്നില്ല. ഇൗ പശ്ചാത്തലത്തിലാണ് മുക്തികാന്ത് ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്.

റൂർക്കലയിലെ ദുരിതങ്ങൾ...

റൂർക്കലയിലെ ദുരിതങ്ങൾ...

ഗ്രാമത്തിലെ ദുരിതങ്ങൾ കണ്ടുമടുത്താണ് താൻ ഇൗ യാത്രയ്ക്ക് പുറപ്പെട്ടതെന്നാണ് മുക്തികാന്ത് പറയുന്നത്. ഏക ആശ്രയമായ ഇസ്പത്ത് ആശുപത്രിയുടെ അവസ്ഥ വളരെ പതിതാപകരമാണ്. ആവശ്യമായ ചികിത്സകിട്ടാതെ ദിവസവും ആളുകൾ മരിക്കുന്നു. ശിശുമരണ നിരക്കും വളരെ കൂടുതലാണ് . പാലം നിർമാണം പൂർത്തിയാക്കാത്തതിന്റെ ദുരിതങ്ങൾ വേറെ. കുട്ടികൾക്ക് വിദ്യാഭ്യാസം പോലും അന്യമാകുന്ന അവസ്ഥ.അടിസ്ഥാനസൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട പൗരന്മാർക്ക് വേണ്ടിയാണ് തന്റെ യാത്ര. യാത്ര പ്രധാനമന്ത്രിയുടെ ശ്രദ്ധ നേടുമെന്നും അതിലൂടെ റൂർക്കേലപോലെയുള്ള നിരവധി ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യം എത്തിച്ചേരുമെന്നുമുള്ള ശുഭാപ്തിവിശ്വാസത്തിലാണ് ഇൗ യുവാവ്.

ദേശീയപതാക നൽകുന്ന ഉൗർജ്ജം

ദേശീയപതാകയും ഉയർത്തിപ്പിടിച്ചാണ് 1350 കിലോമീറ്ററും മുക്തികാന്ത് നടന്നുതീർത്തത്. തൻരെ പോരാട്ടത്തിന് ഉൗർജ്ജം പകരുന്നത് ദേശീയ പതാകയാണെന്നും യാത്ര അവസാനിക്കുന്നതുവരെ ഇത് തന്റെ കൈയ്യിൽ കരുതുമെന്നും മുക്തികാന്ത് പറയുന്നു. ആഗ്രയിലെ ഹൈവേയിൽ അവശനായ മുക്തികാന്ത് ബോധരഹിതനായി വീണിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യാത്ര പകുതിവഴിയിൽ ഉപേക്ഷിക്കാൻ തയാറല്ല. പ്രധാനമന്ത്രിയെ കാണാൻ സാധിക്കുമെന്ന് തന്നെയാണ് ഇൗ യുവാവിന്റെ പ്രതീക്ഷ. പ്രധാനമന്ത്രിയുടെ അടുത്തെത്താൻ ഇനിയും 200 കിലോമീറ്റർ കൂടി സഞ്ചരിക്കണം മുക്തികാന്തിന്.

English summary
Man walks from Odisha to Delhi to remind PM Narendra Modi of his promises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X