വിവാഹം മുടക്കാന്‍ കാമുകന്‍ എത്തിയത് എങ്ങനെയാണെന്നറിയാമോ?
വിവാഹം മുടക്കാന്‍ കാമുകന്‍ എത്തിയത് എങ്ങനെയാണെന്നറിയാമോ?
ബദാവുന്‍: വിവാഹം മുടക്കാന്‍ കാമുകന്‍ എത്തിയത് എങ്ങനെ എന്നറിയാമോ? കാമുകിയോടൊപ്പം മുങ്ങാന്‍ കാമുകന്‍ സ്ത്രീവേഷം ധരിച്ചെത്തി. ഒടുവില്‍ പിടിയിലായി. ഉത്തര്‍ പ്രദേശിലെ ബദാവുനിലാണ്് സംഭവം.
സന്തോഷ് കുമാര്‍ മൗര്യ എന്നയാളാണ് പിടിയിലായത്. കാമുകിയുമായി ഇയാള്‍ ഒരിക്കല്‍ ഒളിച്ചോടിയിരുന്നെങ്കിലും പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് ഇരുവരെയും പിടികൂടിയിരുന്നു. ഇരുവരുടെയും ബന്ധം എതിര്‍ത്ത കാമുകിയുടെ കുടുംബം പെണ്‍കുട്ടിയെ മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ആദ്യ ഒളിച്ചോട്ടം പരാജയപ്പെട്ടെങ്കിലും പിന്മാറാന്‍ യുവാവ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഇയാള്‍ വേഷം മാറി വിവാഹത്തിന് എത്തിയത്. എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മറ്റ് സ്ത്രീകള്‍ കാമുകനു ചുറ്റും കൂടിയതോടെ കള്ളി വെളിച്ചത്തായി. തുടര്‍ന്ന ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
കാമുകന്‍ പോലീസ് പിടിയിലായതോടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് തയ്യാറാകാതെ പെണ്‍കുട്ടി വിവാഹത്തിന് സമ്മതമറിയിച്ചു. വിവാഹം കഴിയുന്നതുവരെ സന്തോഷ് കുമാറിനെ പോലീസ് തടങ്കലില്‍ വച്ചു.












Click it and Unblock the Notifications