ലഫ്റ്റനന്റ് കേണല്‍ നിരഞ്ജനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ പിടിയില്‍
കോഴിക്കോട്:പത്താന്‍കോട് തീവ്രവാദി ആക്രമണത്തിനിടെ വീരമൃത്യ വരിച്ച നിരഞ്ജനെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടയാള്‍ പിടില്‍. മലപ്പുറം കോടൂര്‍ സ്വദേശിനി അന്‍വറാണ് പോലീസ് പിടിയിലായത്. രാജ്യദ്രോഹകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണ് ഇയാള്‍ പോസ്റ്റിട്ടത്. അനു അന്‍വര്‍ എന്ന പേരിലായിരുന്നു ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട്. ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ സംസ്‌കാരം ചൊവ്വാഴ്ച എലമ്പുലാശേരിയില്‍ നടക്കും.

നിരഞ്ജനെതിരെ ഫേസ്ബുക്ക് പോസ്റ്റ്
അനു അന്‍വര്‍ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പത്താന്‍കോട് വീരമൃത്യ വരിച്ച സൈനികനെതിരെയായിരുന്നു പോസ്റ്റ്. ' അങ്ങനെ ഒരു ശല്യം കുറഞ്ഞു കിട്ടി, ഇനി ഓന്റെ കെട്ടിയോള്‍ക്ക് ജോലിയും പൈസയും, സാധാരണക്കാരന് ഇവിടെ ഒന്നും ഇല്ല' എന്നാണ് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍.

സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം
വന്‍ പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നത്. വീര ജവാന്റെ മരണത്തില്‍ ദുഖമുണ്ടെന്നും ഇത്തരത്തില്‍ കമന്റ് ചെയ്യുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും പോസ്റ്റിന് കമന്റ് ആയി മറുപടികള്‍ വന്നു.

ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ മാധ്യമം
മാധ്യമം ജീവനക്കാരന്‍ എന്ന് ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രതിപാദിച്ചത് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എടുത്തു പറഞ്ഞിരുന്നു. മാധ്യമ പത്രപ്രവര്‍ത്തകന്റെ പോസ്റ്റ് എന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ് മാധ്യമം പത്രം.

വീര ജവാന് ഇന്ന് വിട
വീരമൃത്യ വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച എളമ്പുലാശേരിയില്‍ നടക്കും.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications