കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർക്ക് നൂറാം പിറന്നാൾ!! വോട്ടിങ് അനുഭവം പങ്കുവെച്ച് നെഗി!!!

സ്വാതന്ത്ര്യത്തിന് ശേഷം 1951 ഒക്ടോബറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പിലായിരുന്നു നെഗിയുടെ ആദ്യ വോട്ട്

  • By Ankitha
Google Oneindia Malayalam News

ഷിംല: സ്വതന്ത്ര ഇന്തയയിലെ ആദ്യവോട്ടർക്ക് നൂറാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ പ്രായത്തിന്റെ അവശതയില്ലാതെ വോട്ട് രേഖപ്പെടുത്തിയ അനുഭവം പങ്കുവെയ്ക്കുകയാണ് ശ്യം സരണൻ നെഗി.ഇന്നും ആദ്യമായി വോട്ട് ചെയ്തത് തനിക്ക് ഓർമ്മയുണ്ട്. ഇന്ന് അതൊക്കെ ഒരുപാടു മാറിയെന്നും ശ്യം സർണൻ പറയുന്നുണ്ട്.നൂറാം ജന്മദിനം ആഘോഷിക്കുമ്പോള്‍ തന്നെ തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആദ്യമായി വോട്ട് രേഖപ്പെടുത്തിയ അനുഭവം പങ്കുവെയ്ക്കുകയാണ് നെഗി.

രാഷ്ടീയ പ്രവർത്തനമെന്നാൽ ജനസേവനം !!! അതു കഴിഞ്ഞാൽ ഗോരഖ്പൂരിലേക്ക് മടങ്ങുമെന്നു യോഗിരാഷ്ടീയ പ്രവർത്തനമെന്നാൽ ജനസേവനം !!! അതു കഴിഞ്ഞാൽ ഗോരഖ്പൂരിലേക്ക് മടങ്ങുമെന്നു യോഗി

ഹിമാചൽ പ്രദേളിലെ ഉൾഗ്രാമമായ കിന്നോർ സ്വദേശിയാണ് നെഗി. തിരഞ്ഞെടുപ്പ് സമയത്ത് മഞ്ഞുവീഴ്ച മൂലം നെഗിയുടെ ഗ്രാമം ഒറ്റപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് കന്നോര്‍ ജില്ലയില്‍ മറ്റിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് നടത്തി. അതോടെയാണ് നെഗിക്ക് ആദ്യം വോട്ട് രേഖപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാനായത്‌.സ്വതന്ത്രനന്തരം 1951 ഒക്ടേബർ 1 ന് നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പിലാണ് നെഗി കന്നി വോട്ട് ചെയ്തത്.തുടർന്ന് 16 തവണയും ലോക്സഭ തിരഞ്ഞെടുപ്പിലും, 12 തവണ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനു വോട്ട് ചെയ്തിട്ടുണ്ട്.

syam saran negi

2014 ൽ ഹിമാചൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നെഗിയെ തിരഞ്ഞെടുത്തിരുന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രഥമ വോട്ടര്‍ക്ക് ഇന്നും നിശ്ചയമുള്ള ചില കാര്യങ്ങളുണ്ട്. നിങ്ങള്‍ നിര്‍ബന്ധമായും വോട്ടു ചെയ്യുക, എന്നാല്‍ അത് നിങ്ങളുടെ തന്നെ വിധിയാണ് എന്ന ബോധ്യം കൂടെ വേണം-പിറന്നാള്‍ ആഘോഷത്തിനിടെ നെഗി പറഞ്ഞു.

English summary
A remote village in Himachal Pradesh’s Kinnaur district is gearing up to honour Shyam Saran Negi, independent India’s first voter, when he turns 100 on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X