മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലമായി; കുഴൽക്കിണറിൽ വീണ യുവാവ് മരിച്ചു
ന്യൂഡൽഹി: 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ യുവാവ് മരിച്ചു. 30 വയസ്സുള്ള യുവാവാണ് മരിച്ചത്. എന്നാൽ ഇത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. എങ്ങനെയാണ് കുഴൽക്കിണറിൽ വീണതെന്നും വ്യക്തമായിട്ടില്ല. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് പടിഞ്ഞാറൻ ഡൽഹിയിലെ കേശോപൂർ മാണ്ഡി മേഖലയിൽ നടന്ന സംഭവത്തെക്കുറിച്ച് ഡൽഹി ഫയർ സർവീസിന് വിവരം ലഭിച്ചത്. മണിക്കൂറുകളോളം രക്ഷാപ്രവർത്തകർ യുവാവിനെ രക്ഷിക്കാനായി ശ്രമം തുടർന്നിരുന്നു. യുവാവ് മരണപ്പെട്ട വിവരം മന്ത്രി അതിഷിയാണ് എക്സിൽ പങ്കുവെച്ചത്.
ഡൽഹി ജൽ ബോർഡ് വാട്ടർ ട്രീറ്റ്‌മെൻ്റ് പ്ലാൻ്റിലെ 40 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് വീണത്. " കുഴൽക്കിണറിൽ വീണ വ്യക്തിയെ രക്ഷാപ്രവർത്തകർ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത വളരെ ദുഖത്തോടെയാണ് പങ്കുവെക്കുന്നത്.

അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെ കാൽക്കൽ ദൈവം ഇടം നൽകട്ടെയെന്നും മന്ത്രി അതിഷി വിവരം പങ്കുവെച്ച് ട്വീറ്റ് ചെയ്തു. "മരിച്ചയാൾ ഏകദേശം 30 വയസ്സുള്ള ഒരു പുരുഷനായിരുന്നു. ഇദ്ദേഹം എങ്ങനെയാണ് കുഴൽക്കിണറിനുള്ളിൽ വീണത് എന്ന് പോലീസ് അന്വേഷിക്കുമെന്നും അതിഷി പറഞ്ഞു.
മണിക്കൂറുകളോളം രക്ഷാപ്രവർത്തനത്തിൽ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയ എൻ ഡി ആർ എഫ് ടീമിന് നന്ദി അറിയിക്കുന്നതായും അതിഷി പറഞ്ഞു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് പടിഞ്ഞാറൻ ഡൽഹിയിലെ കേശോപൂർ മാണ്ഡി മേഖലയിൽ നടന്ന സംഭവത്തെക്കുറിച്ച് ഡൽഹി ഫയർ സർവീസിന് വിവരം ലഭിച്ചതെന്നും അഞ്ച് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്തെത്തിയെന്നും രക്ഷാപ്രവർത്തനത്തെക്കുറിച്ച് ഡി എഫ് എസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു.
ഇൻസ്‌പെക്ടർ ഇൻ ചാർജ് വീർ പ്രതാപ് സിങ്ങിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. "കേശോപൂർ (ഡൽഹി) ജൽ ബോർഡ് ഓഫീസിലെ കുഴൽക്കിണറിൽ ഒരാൾ വീണതായി അറിയിച്ചുകൊണ്ട് വികാസ്പുരി പോലീസ് സ്റ്റേഷനിൽ രാത്രിയിൽ പി സി ആർ കോൾ ലഭിച്ചു. ലോക്കൽ പോലീസ് കൂടാതെ അഗ്നിശമന സേനാ സംഘങ്ങളും സ്ഥലത്ത് എത്തിയിരുന്നു . ഒരു എൻ ഡി ആർ എഫ് ടീമിനെയും സംഭവസ്ഥലത്തേക്ക് വിളിച്ചു എന്നാണ് സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) വിചിത്ര വീർ പറഞ്ഞത്.












Click it and Unblock the Notifications