വിമാനത്തില്‍ നിന്നും ചാടിയത് അക്ഷയ് കുമാറിനെ അനുകരിക്കാനെന്ന് യാത്രക്കാരന്
മുംബൈ: വെള്ളിയാഴ്ച മുംബൈ വിമാനത്താവളത്തില്‍ വെച്ച് ലാന്‍ഡിങ്ങിനിടെ വിമാനത്തില്‍ ചാടിയത് ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ആക്ഷനെ അനുകരിക്കാനാണെന്ന് യാത്രക്കാരന്. വിമാനത്തില്‍ നിന്നും ചാടിയതിന് അറസ്റ്റിലായ ആകാശ് ജെയിന് ആണ് പോലീസിന് വിചിത്രമായ മൊഴി നല്‍കിയിരിക്കുന്നത്. താന്‍ അക്ഷയ് കുമാറിന്റെ വലിയ ആരാധകനാണെന്നും ഇയാള്‍ പോലീസിനെ അറിയിച്ചു.
എന്നാല്‍ ആകാശിന്റെ മൊഴി പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇയാളുടെ വിമാന സഞ്ചാരം തന്നെ ദുരൂഹത നിറഞ്ഞതാണെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ നിന്നും 30,000 രൂപ മോഷ്ടിച്ചശേഷമാണ് വിമാനയാത്രയ്ക്കെത്തിയതെന്നാണ് ജലന്ദര്‍ സ്വദേശിയായ ആകാശ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോവുകയായിരുന്നു ഉദ്ദേശം.

എന്നാല്‍ ജലന്ദറില്‍ നിന്നും പൂനയിലേക്ക് പോവുകയും അവിടെനിന്നും മുംബൈയിലേക്ക് യാത്ര ചെയ്യുകയുമായിരുന്നു ആകാശ്. ജെറ്റ് എയര്‍വേയ്സിന്റെ ഛണ്ഡിഗഡ് മുംബൈ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ എമര്‍ജന്‍സി വാതിലിലൂടെ ആകാശ് പുറത്തേയ്ക്ക് ചാടുകയായിരുന്നു. പതിനഞ്ചടി മുകളില്‍ നിന്നാണ് ചാട്ടം.
വിമാനജീവനക്കാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ ആകാശിനെ ഉടന്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചാട്ടത്തില്‍ കാര്യമായ പരിക്കൊന്നും ആകാശിന് സംഭവിച്ചിട്ടില്ല. അതേസമയം, കടുത്ത സുരക്ഷാ വീഴ്ചയാണ് വിമാനജീവനക്കാരുടേത് എന്നാണ് വിലയിരുത്തല്‍. യാത്രക്കാരന് എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തുചാടിയതില്‍ ജെറ്റ് എയര്വേയ്സിനോട് അധികൃതര്‍ വിശദീകരണം തേടിയിട്ടുണ്ട്
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications