കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നു മോദിയുടെ അടുത്ത പണി; അസാധു നോട്ടുകള്‍ കൈയില്‍ വയ്ക്കുന്നത് കുറ്റകരമാകും

ഡിസംബര്‍ 30ന് ശേഷം നിരോധിത നോട്ടുകള്‍ കൈവശം വയക്കുന്നത് കുറ്റകരമായേക്കും. ഇതിനായി ഓര്‍ഡിനെന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ നീക്കം.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിനു പിന്നാലെ മോദിയുടെ അടുത്ത പണി വരുന്നു. അസാധു നോട്ടകള്‍ കൈവശം വയക്കുന്നത് കുറ്റകരമാക്കാനാണ് നീക്കം. ഇതോടെ നിരോധിത 500, 1000 രൂപ നോട്ടുകള്‍ കൈവശം വയ്ക്കുന്നതും ക്രയവിക്രയം നടത്തുന്നതും കുറ്റകരമാകും. ഡിസംബര്‍ 30ന് ശേഷം അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരെയാണ് നടപടി.

Note Ban

പത്ത് അസാധു നോട്ടിലധികം കൈവശം വയ്ക്കുന്നവര്‍ നടപടി നേരിടേണ്ടി വരും. ഇവ കൈവശം വയ്ക്കുന്നവര്‍ 50000 രൂപ പിഴയടക്കേണ്ടി വരും. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കാനാണ് സര്‍ക്കാര്‍ നീക്കം.

ബാങ്കുകള്‍ വഴി അസാധു നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ഡിസംബര്‍ 30 വരെ സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നു. പിന്നീട് നോട്ടുകള്‍ മാറുന്നതിന് തെരഞ്ഞെടുത്ത ആര്‍ബിഐ ശാഖകളെ സമീപിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. പുതിയ ഓര്‍ഡിനന്‍സോടെ ആ വാഗ്ദാനം പാഴ് വാക്കാകും.

English summary
A man who keep banned after December 30 may fined. Government going to make ordinance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X