പ്രമുഖ നടിയെ പീഡിപ്പിച്ചയാള്‍ക്ക് ഇനി വിമാനയാത്ര സാധ്യമല്ല
മുംബൈ: ആമിര്‍ ഖാന്റെ ദംഗല്‍ സിനിമയിലെ അഭിനേത്രിയായിരുന്ന പെണ്‍കുട്ടിയെ വിമാനയാത്രയ്ക്കിടെ പീഡിപ്പിച്ചയാള്‍ക്ക് ഇനി വിമാനയാത്ര സാധ്യമല്ല. പ്രതിയുടെ പേര് വിമാനയാത്ര അനുവദനീയമല്ലാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതോടെയാണിത്. ഇയാളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സന്‍ഹ റാഞ്ചിയില്‍ അറിയിച്ചു.
ആദില്‍ ഖാന്റെ ഗോളില്‍ പൂനെക്ക് ജയം, ജംഷഡ്പുര്‍ എഫ് സിക്ക് ആദ്യ തോല്‍വി
തന്നെ യാത്രയ്ക്കിടെ പീഡിപ്പിച്ചെന്നുകാട്ടി നടി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. യാത്രയ്ക്കിടെ മധ്യവയസ്‌കനായയാള്‍ തന്റെ പുറംകഴുത്തില്‍ പലവട്ടം സ്പര്‍ശിച്ചെന്നാണ് നടിയുടെ ആരോപണം. മുംബൈയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രാമധ്യേ വിസ്താര വിമാനത്തില്‍ വെച്ചായിരുന്നു സംഭവം.

നടിക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിമാനയാത്ര സാധ്യമല്ലാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ പ്രതിക്ക് മൂന്നു മാസം മുതല്‍ ജീവിതാവസാനംവരെ വിലക്ക് നിലനിന്നേക്കാം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരനെക്കുറിച്ചുള്ള സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി. അന്വേഷണത്തിനുശേഷം മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിയൂണ്ടാവുകയുള്ളൂ.












Click it and Unblock the Notifications