കനയ്യയെ കൊല്ലുന്നവര്‍ക്ക് 11ലക്ഷം പ്രഖ്യാപിച്ച ആദര്‍ശിന്റെ ബാങ്ക് ബാലന്‍സ് കണ്ടോ?വെറും 150രൂപ മാത്രം
ദില്ലി: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട് ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യയെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച പൂര്‍വാഞ്ചല്‍ ന സേനാ പ്രസിഡണ്ടിന്റെ ബാങ്ക് അക്കൗണ്ട് കണ്ടാല്‍ ഞെട്ടും. കനയ്യ കുമാറിന്റെ തല കൊയ്താല്‍ 11 ലക്ഷവും നാവ് അരിയുന്നവര്‍ക്ക് 5 ലക്ഷം എന്നിങ്ങനെയായിരുന്നു ആദര്‍ശ് ശര്‍മയുടെ പ്രഖ്യാപനം. എന്നാല്‍ ഇതിനെല്ലാം പണം വേണം എന്നു ചുരുക്കം.
ആദര്‍ശ് ശര്‍മ്മയുബാങ്ക് അക്കൗണ്ട് കണ്ടാല്‍ കണ്ണു തള്ളുമെന്ന് ചുരുക്കം. ഇതേ കുറിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട ചെയ്തത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

വാഗ്ദാനം
കനയ്യ കമാറിനെ കൊല്ലുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. പൂര്‍വാഞ്ചല്‍ സേനാ പ്രസിഡണ്ട് ആദര്‍ശ് ശര്‍മയാണ് പ്രഖ്യാപിച്ചത്.

ഇതുകൊണ്ടു എന്തു ചെയ്യാന്‍
ഇത്രയും തുക പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും ആദര്‍ശ് ശര്‍മയുടെ ബാങ്ക് ബാലന്‍സ് കണ്ടാല്‍ ഞെട്ടും. വെറും 150 രൂപ മാത്രമേ ഉള്ളു.

വിവാദ പ്രഖ്യാപനം
വിവാദ പ്രഖ്യാപനം നടത്തിയ ഇയാള്‍ക്കെതിരെ പാര്‍ലിമെന്റ് സ്ട്രീറ്റ് പോലീസ് കേസെടുത്തിരിക്കുകയാണ്. എന്നാല്‍ ആദര്‍ശ് ശര്‍മ ഒളിവിലാണ്.

ദിവസങ്ങളായി ബന്ധമില്ല
ആദര്‍ശ് ശര്‍മ ദിവസങ്ങളായി വീട്ടുകാരുമായോ ബന്ധുക്കളുമായോ ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

വാടക നല്‍കിയില്ല
ബീഹാര്‍ സ്വദേശിയായ ഇയാള്‍ വാടകയ്ക്കാണ് താമസിച്ചു വന്നിരുന്നത്. മാസങ്ങളായി ഇയാള്‍ കെട്ടിട വാടക നല്‍കിയിട്ടില്ല. ഇത് പണമില്ലെന്ന കാരണത്താലാണെന്ന് സംശയവും ഉയരുകയാണ്.












Click it and Unblock the Notifications