കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ നിന്നെത്തിയ കൊറോണ രോഗി സദ്യ ഒരുക്കിയത് 1500 പേര്‍ക്ക്, ഒരു ഗ്രാമം മുഴുവനായും അടച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യത്ത് കൊറോണ വൈറസ് പ്രതീക്ഷച്ചതിനേക്കാള്‍ ഉയരുന്ന സാഹചര്യമാണുള്ളത്. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2902ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ 12 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇതിനിടെ മധ്യപ്രദേശില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്താ രാജ്യത്തെ കൂടുതല്‍ ഭീതിയിലാക്കുകയാണ്. കൊറോണ സ്ഥിരീകരിച്ച വ്യക്തി 1500 പേര്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ പങ്കെടുത്തെന്ന റിപ്പോര്‍ട്ടാണ് മധ്യപ്രദേശിലെ മോറേനയില്‍ നിന്നും വരുന്നത്. ദുബായില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിലാണ് 1500 പേര്‍ പങ്കെടുത്തത്. ഇയാളെ കൂടാതെ 11ഓളം കുടുംബാംഗങ്ങള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് ഈ ഗ്രാമം അധികൃതര്‍ അടച്ചിരിക്കുകയാണ്. ഗ്രാമത്തിലെ മുഴുവന്‍ പേരും നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

ദുബായില്‍ നിന്നും നാട്ടിലേക്ക്

ദുബായില്‍ നിന്നും നാട്ടിലേക്ക്

അടുത്തിടെ മരിച്ച അമ്മയുടെ മരണാനന്തര ചടങ്ങിനായി ദുബായില്‍ നിന്നും നാട്ടിയെത്തിയ സുരേഷ് എന്നയാള്‍ക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹം മാര്‍ച്ച് 17നാണ് ദുബായില്‍ നിന്നും നാട്ടിലെത്തിയത്. മരണാനന്തര ചടങ്ങില്‍ ഏകദേശം 1500 പേര്‍ പങ്കെടുത്തെന്നാണ് കണക്കാക്കുന്നത്. ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബത്തിലെ 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സല്‍ക്കാരം

സല്‍ക്കാരം

ഇദ്ദേഹം നാട്ടിലെത്തിയതിന് പിന്നാലെ നടത്തിയ സല്‍ക്കാരത്തില്‍ ഏകദേശം 1500ഓളം പേരാണ് പങ്കെടുത്തത്. ദുബായില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് സുരേഷിന് യാതൊരുവിധ രോഗ ലക്ഷണങ്ങളുമില്ലായിരുന്നു. എന്നാല്‍ മാര്‍ച്ച് 25ഓടെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്.

ഗ്രാമം അടച്ചു

ഗ്രാമം അടച്ചു

മരണാനന്തര ചടങ്ങില്‍ 1500ഓളം പേര്‍ പങ്കെടുത്തതോടെ സാമൂഹ്യവ്യാപനം സംശയിക്കുന്നുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് മോറേന എന്ന ഗ്രാമം പൂര്‍ണമായും അടച്ചിട്ട അവസ്ഥയാണ്. പരിപാടിയില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഇപ്പോള്‍ നീരീക്ഷണത്തിലാണ്. എന്നാല്‍ എത്ര പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നെന്ന കൃത്യമായ കണക്ക് ആരോഗ്യപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

കുടുംബത്തിലെ 11 പേര്‍ക്കും കൊറോണ

കുടുംബത്തിലെ 11 പേര്‍ക്കും കൊറോണ

സുരേഷ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മാര്‍ച്ച് 25നാണ് അദ്ദേഹത്തിന്റെ ഭാര്യയെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച ദമ്പതികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പരിശോധന നടത്തിയതോടെ 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ അന്നത്തെ പരിപാടിയില്‍ പങ്കെടുത്തവരെ തേടുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.

ആശങ്ക വര്‍ദ്ധിപ്പിച്ച് കണക്കുകള്‍

ആശങ്ക വര്‍ദ്ധിപ്പിച്ച് കണക്കുകള്‍

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് നാള്‍ക്ക് നാള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 600 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2902 ആയി. നിലവില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 88 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ മാത്രം 537 പേര്‍ക്കാണ് രോഗബാദയുള്ളത്. 20 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

English summary
Man Who Threw A Feast For 1500 Tests Coronavirus Positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X