കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് മോദിയെക്കാണാന്‍ കിലോമീറ്ററുകള്‍ നടന്ന ബിശ്വാള്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ ലോക്സഭാസ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ 1500 കിലോമീറ്ററിലധികം കാല്‍നടയായി സഞ്ചരിച്ചായിരുന്നു മുക്തികാന്ത ബിശ്വാള്‍ എന്ന 31 കരാനായ ഓ‍ഡീഷ സ്വദേശി കഴിഞ്ഞവര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. 71 ദിവസങ്ങള്‍കൊണ്ടായിരുന്നു മുക്തികാന്ത ബിശ്വാള്‍ ഇത്രയും ദൂരം നടന്നു തീര്‍ത്തത്.

<strong>തകര്‍ന്ന് തരിപ്പണമായി കോണ്‍ഗ്രസിന്‍റെ പ്രതിപക്ഷ വിശാല സഖ്യമോഹങ്ങള്‍: രാഹുലിനെതിരെ വിമര്‍ശനം</strong>തകര്‍ന്ന് തരിപ്പണമായി കോണ്‍ഗ്രസിന്‍റെ പ്രതിപക്ഷ വിശാല സഖ്യമോഹങ്ങള്‍: രാഹുലിനെതിരെ വിമര്‍ശനം

ഓ‍ഡീഷയില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാതോടെ ഒരുവര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വാര്‍ത്തകളിലെ താരമായിരിക്കുകയാണ് മുക്തികാന്ത് ബിശ്വാള്‍. സുന്ദര്‍ഘഡ് സീറ്റില്‍ നിന്നാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ബിശ്വാള്‍ ജനവിധി തേടുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ.

ദില്ലിയിലേക്ക് യാത്ര തിരിച്ചത്

ദില്ലിയിലേക്ക് യാത്ര തിരിച്ചത്

റൂര്‍ക്കയിലെ ഇസ്പാത് ജനറല്‍ ആശുപത്രി നവീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു മോദിയെ നേരില്‍ കാണാനായി കാല്‍നടയായി ബിശ്വാള്‍ ദില്ലിയിലേക്ക് യാത്ര തിരിച്ചത്. ദേശീയ പതാകയും മോദിയുടെ കൂറ്റന്‍ ചിത്രവും കയ്യില്‍ പിടിച്ചായിരുന്നു ബിശ്വാളിന്‍റെ കാല്‍നട യാത്ര

മോദി വാഗ്ദാനം ചെയ്തു

മോദി വാഗ്ദാനം ചെയ്തു

പതിനായിരക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന ഇസ്പാത് ജനറല്‍ ആശുപത്രി മള്‍ട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങളുള്ള ആശുപത്രിയായി ഇസ്പാതിനെ മാറ്റാമെന്ന് മോദി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നായിരുന്നു ബിശ്വാളിന്‍റെ അവകാശവാദം.

ദില്ലിയിലെത്താന്‍ സാധിച്ചില്ല

ദില്ലിയിലെത്താന്‍ സാധിച്ചില്ല

റൂര്‍ക്കലയില്‍ നിന്ന് 1500 കിലോമീറ്ററിലേറെ ദൂരം ബിശ്വാള്‍ പിന്നിട്ടെങ്കിലും ദില്ലിയിലെത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ശാരീരിക ശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്ന് കുഴഞ്ഞു വീണ അദ്ദേഹത്തെ ആഗ്രയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

ഇത്തരത്തിലുള്ള നിരവധി സാമൂഹ്യ വിഷയങ്ങള്‍ ഇടപെടുന്ന ബിശ്വാളിനെ സുന്ദര്‍ഘഡ് പിടിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകായിരുന്നു. മണ്ഡലത്തില്‍ ബിശ്വാളിനുള്ള പ്രശസ്തി വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

സുന്ദര്‍ഘഡ്

സുന്ദര്‍ഘഡ്

ബിജെപി വലിയ സ്വാധീനമുള്ള മണ്ഡലമാണ് സുന്ദര്‍ഘഡ്. 1998 മുതല്‍ ബിജപി വിജയിച്ചുവരുന്ന മണ്ഡലത്തില്‍ 2009 കോണ്‍ഗ്രസ് വിജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ജോള്‍ ഓറത്തിലൂടെ ബിജെപി സീറ്റ് തിരിച്ചു പിടിച്ചു.

54 സ്ഥാനാര്‍ഥികള്‍

54 സ്ഥാനാര്‍ഥികള്‍

35 ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് പുറമേ ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പിലെ 54 സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിചിട്ടുണ്ട്.

വിവാദങ്ങള്‍

വിവാദങ്ങള്‍

ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡേയുടെ ഭാര്യ ശുഭശ്രീ പാണ്ഡേ, മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന സംഗ്രാഹ് മൊഹന്തി എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.

English summary
man who walked 1500km to meet pm modi in congress candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X