എടിഎം കൗണ്ടറിനുളളില്‍ യുവാവിന് മോഷ്ടാവിന്റെ കുത്തേറ്റു
ജോധ്പുര്‍: രാജസ്ഥാനില്‍ എടിഎം കൗണ്ടറിനുള്ളില്‍ യുവാവിന് മോഷ്ടാവിന്റെ കുത്തേറ്റു. ജോധ്പുര്‍ സ്വദേശിക്കാണ് കുത്തേറ്റത്. യുവാവിനു പിന്നാലെ എടിഎം കൗണ്ടറില്‍ കയറിയ മോഷ്ടാവ് കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് യുവാവിനെ കുത്തുകയായിരുന്നു. റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരാണ് യുവാവിനെ ആസ്പത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും അക്രമി ഓടി രക്ഷപ്പെട്ടിരുന്നു.

യുവാവ് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് അക്രമിയെ പിടികൂടിയത്. പണത്തിന് അത്യാവശ്യമുളളതുകൊണ്ടാണ് താന്‍ യുവാവിനെ ആക്രമിച്ചതെന്ന് പ്രതി നവീന്‍ പരിഹാര്‍ പോലീസിനോടു പറഞ്ഞു.












Click it and Unblock the Notifications