ദില്ലിയെ നടുക്കി ട്രിപ്പിള്‍ കൊലപാതകം; ദമ്പതികളും മകനും കൊല്ലപ്പെട്ട നിലയില്‍
ദില്ലി: ശക്തമായ പോലീസ് സന്നാഹമൊരുക്കിയ ദില്ലി നഗരത്തില്‍ പോലീസിനെ ഞെട്ടിച്ചുകൊണ്ട് ട്രിപ്പിള്‍ കൊലപാതകം. ദില്ലി ഓള്‍ഡ് രാജേന്ദ്ര നഗര്‍ ഏരിയയില്‍ താമസിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സഞ്ജയ്(50), ഭാര്യ ജ്യോതി(48), മകന്‍ പവന്‍ (21) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അപ്പാര്‍ട്ടുമെന്റിന്റെ മൂന്നാം നിലയിലുള്ള ഫ് ളാറ്റില്‍ ഇവരെ കൊല ചെയ്യപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടു തന്നെ കൊലപാതകം നടന്നതായാണ് പോലീ്‌സ് നിഗമനം. പോസ്റ്റുപോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ സംഭവത്തില്‍ വ്യക്തതവരുമെന്ന് പോലീസ് ഉദ്യോഗസ്ഥനായ എസ് കെ ഗൗതം അറിയിച്ചു.

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് പോലീസ് സൂചന നല്‍കി. പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. വീടുമായി അടുത്ത ബന്ധമുള്ളവരായിരിക്കാം കൊലപാതകികള്‍ എന്നും പോലീസ് കരുതുന്നു. രാവിലെ വീട്ടു ജോലിക്കാരി എത്തിയപ്പോഴാണ് പവനും ജ്യോതിയും കൊല ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.
പോലീസ് ഉടന്‍ സംഭവസ്ഥലത്തെത്തി. സഞ്ജയിനെ കാണാനില്ലാത്തതിനാല്‍ തുടക്കത്തില്‍ അയാളെ സംശയിച്ചിരുന്നെങ്കിലും വീട്ടിലെ ക്ലോസറ്റിനിള്ളില്‍ ഇയാളുടെ മൃതദേഹവും പിന്നീട് കണ്ടെത്തുകയായിരുന്നു. ദില്ലിയില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് നഗരത്തെ നടുക്കി കൊലപാതകം നടന്നിരിക്കുന്നത്.












Click it and Unblock the Notifications