Get Updates
Get notified of breaking news, exclusive insights, and must-see stories!

പാസ് പോലും ഇല്ലാതെ മോദിക്കരികില്‍ ഒരാള്‍!

മുംബൈ: പരിപാടിയില്‍ പങ്കെടുക്കാനുള്ള പാസ് പോലും കയ്യിലില്ലാത്ത ഒരാള്‍ സദസ്സും കടന്ന് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൊട്ടടുത്തെത്തിയ സംഭവം ബി ജെ പിയെ ആശങ്കയിലാക്കുന്നു. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായത്.

അനില്‍ മിശ്ര എന്ന ആളാണ് നരേന്ദ്ര മോദിയും എല്‍ കെ അദ്വാനിയും അമിത് ഷായും മറ്റ് ബി ജെ പി നേതാക്കളും നിരന്ന വേദിക്ക് സമീപമെത്തിയത്. ബി ജെ പി പ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തിയാണത്ര ഇയാള്‍ ഉള്ളില്‍ കടന്നത്. പരിപാടിക്ക് വരാനുള്ള പാസ് പോലും ഇയാളുടെ പക്കല്‍ ഇല്ലായിരുന്നു. എങ്ങിനെയാണ് ഇയാള്‍ വേദിക്ക് അരിക് വരെ എത്തിയത് എന്ന് അന്വേഷിക്കുകയാണ് പോലീസ്.

സുരക്ഷാ വീഴ്ച സത്യപ്രതിജ്ഞയ്ക്കിടെ

സുരക്ഷാ വീഴ്ച സത്യപ്രതിജ്ഞയ്ക്കിടെ

ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായത്.

പ്രധാനമന്ത്രിക്കരികെ അജ്ഞാതന്‍

പ്രധാനമന്ത്രിക്കരികെ അജ്ഞാതന്‍

സകല സെക്യൂരിറ്റി ജീവനക്കാരെയും മറികടന്ന് അജ്ഞാതനായ ഒരാള്‍ പ്രധാനമന്ത്രിക്കരികെ എത്തിയത് നിസ്സാരമായി കാണാനാവില്ല

വേദിയില്‍ പ്രമുഖരും

വേദിയില്‍ പ്രമുഖരും

മോദിക്കൊപ്പം അദ്വാനി, അമിത് ഷാ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ ഫട്‌നാവിസ്, ഉദ്ധവ് താക്കറെ തുടങ്ങിയ പ്രമുഖരും ഉണ്ടായിരുന്നു

കാണികളായി കാല്‍ലക്ഷം പേര്‍

കാണികളായി കാല്‍ലക്ഷം പേര്‍

സത്യ പ്രതിജ്ഞ ചടങ്ങ് കാണാനായി ഇരുപത്തയ്യായിരം പേരില്‍ അധികം പേരാണ് തടിച്ചുകൂടിയത്.

കേസെടുത്ത് അന്വേഷണം തുടങ്ങി

കേസെടുത്ത് അന്വേഷണം തുടങ്ങി

സുരക്ഷാ ക്രിമീകരണങ്ങള്‍ മറികടന്ന് മോദിക്കരികില്‍ ഒരാള്‍ എത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ആരാണീ അനില്‍ മിശ്ര

ആരാണീ അനില്‍ മിശ്ര

അനില്‍ മിശ്ര എന്നൊരു പാർട്ടി നേതാവിനെക്കുറിച്ച് ബി ജെ പി പ്രവർത്തകർക്കും അറിവില്ല. ആരാണ് ശരിക്കും ഈ അനില്‍ മിശ്ര. എങ്ങനെയാണ് ഇയാൾ മോദിക്ക് അടുത്ത് വരെ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+